ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ
ജന്‍ലോക്പാല്‍ ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്.
ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.
ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്രഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന് ലഭിക്കുകയുണ്ടായി.ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.
ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ് ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, ആനന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.
ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു.
മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 ) ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ സഹായിക്കും.
2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.
3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.
4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.
5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
6 ) അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.
8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തി ആക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.
10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.
11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.
സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍
ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.
ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.
രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.
ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.
മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.
ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.
നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.
ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.
ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.
വ്യത്യാസങ്ങള്‍ വിശദമായി:
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.
ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച് ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.
എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.
ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.
സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.
ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.
ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.
ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.
വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.
അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.
അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.
തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.
അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.
ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.
ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും ആനന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.
സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മരിക്കൂനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ് പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.
പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും
ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത് സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു.
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ് സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന് ഉള്ള അവകാശത്തില്‍ മേല്‍ക്കൈ നേടുമോ' എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.
ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member Qualifications and status
Pranab Mukherjee Finance Minister, Co-Chairman
Shanti Bhushan Former Minister of Law and Justice, Co-Chairman
P. Chidambaram Minister of Home Affairs
Veerappa Moily Minister of Corporate Affairs
Kapil Sibal Minister for Communications and Information Technology
Salman Khursid Minister of Law
Anna Hazare Social Activist
Prashant Bhushan Lawyer
N. Santosh Hegde Former Lokayukta (Karnataka) and
Arvind Kejriwal RTI Activist.
ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ് പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,
ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ് ആയ പ്രതാപ് ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത് 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒന്ന് എന്നാണ്. കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആനന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.
ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍ അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.
ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈകോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.
ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'
ലാല്‍സലാം.
Sunday, August 21, 2011
Friday, July 1, 2011
സ്വാശ്രയം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് ?
എന്താണ് സ്വാശ്രയമേഖലയിലെ പ്രശ്‌നം? ഇവിടെ ആവശ്യമായത്ര ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അഭ്യസിപ്പിക്കാന്‍ വേണ്ടത്ര എണ്ണം കോളജുകള്‍ സ്ഥാപിക്കാന്‍ കാശ് സര്‍ക്കാറിന്റെ കൈയില്‍ ഇല്ലാതെ പോയി. അതിനാല്‍ കുറേ കോളജുകള്‍ തുടങ്ങാന്‍ പല സ്വകാര്യ ഏജന്‍സികള്‍ക്കും അനുവാദം നല്‍കി. ഒരു വ്യവസ്ഥ വെച്ചു: 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന്റെ യോഗ്യതാ പട്ടികയില്‍ നിന്നുള്ളവര്‍ക്ക് നല്‍കണം, സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നിരക്കില്‍ പഠിക്കാന്‍; ബാക്കിയുള്ള സീറ്റുകള്‍ മാനേജ്‌മെന്റുകളുടെ അവകാശമായി അവര്‍ക്ക് എടുക്കാം. അഥവാ രണ്ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്.
സംസ്ഥാനത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ സ്വയം ഭൂവായതല്ല. ഇവിടത്തെ ഒരു സര്‍ക്കാര്‍ നല്‍കിയ അനുമതിയനുസരിച്ച് വ്യവസ്ഥകളോടെ തന്നെ സ്ഥാപിക്കപ്പെട്ടതും പ്രവര്‍ത്തനം തുടങ്ങിയതുമാണ് ഈ സ്ഥാപനങ്ങള്‍ (അവര്‍ക്ക് സര്‍ക്കാറിന്റെ നയപരമായ തീരുമാനവും പച്ചക്കൊടിയുമില്ലെങ്കില്‍ സ്ഥാപനം തുടങ്ങാന്‍ തന്നെ കഴിയുമായിരുന്നില്ല). ആ വ്യവസ്ഥയില്‍ ഒന്നായിരുന്നല്ലോ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസില്‍ സര്‍ക്കാറിന്റെ പട്ടികയില്‍ നിന്നുള്ളവര്‍ക്ക് നല്‍കുമെന്നത്. പറഞ്ഞിട്ടെന്താ, ഈ വ്യവസ്ഥക്കു വല്ല രേഖയും ഉണ്ടോ? ഇല്ല. അതുതന്നെ സര്‍വ കുഴപ്പങ്ങള്‍ക്കും കാരണം., എ.കെ. ആന്റണി മുഖ്യമന്ത്രിപദത്തില്‍ ഇരിക്കുമ്പോള്‍ തന്നെ പറഞ്ഞത് 50:50 എന്ന ഫോര്‍മുല വാക്കാല്‍ അംഗീകരിച്ച ശേഷം മാനേജ്‌മെന്റുകള്‍ മര്യാദ കാണിച്ചില്ല എന്നും വ്യവസ്ഥ ലംഘിച്ചുവെന്നും.
ഇത്രയും മര്‍മപ്രധാനമായ ഒരു വ്യവസ്ഥ വാക്കാല്‍ അംഗീകരിച്ചുകൊണ്ടാണോ കേരളത്തിന്റെ ഉന്നത/പ്രഫഷനല്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ കാതലായ പരിവര്‍ത്തനം വരുത്താന്‍ പോകുന്ന ഒരു പരിഷ്‌കാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്? അതിനുള്ള ദൂരക്കാഴ്ച അന്നത്തെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്ത് സൂപ്പിക്കും ഇല്ലാതെ പോയോ ?.
ഇടതു പക്ഷവും സ്വാശ്രയ കോളേജ് അന്ഗീകാരവും
അമ്പത് ശതമാനം മെറിറ്റ് സീറ്റും മെറിറ്റ് സീറ്റില്‍ പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസും അംഗീകരിക്കുന്ന കോളേജുകള്‍ക്കു മാത്രമേ പിജി കോഴ്സ് അനുവദിക്കൂ എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുപ്രകാരം രേഖാമൂലം കരാറുണ്ടാക്കി.
സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചത്
(കടപ്പാട ദേശാഭിമാനി )
$ മെഡിക്കല്‍ പിജി പ്രവേശനത്തിന് 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കുന്നതില്‍ അലംഭാവം കാട്ടി. എല്‍ഡിഎഫ് ഭരണകാലത്ത് ഈ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയപ്പോള്‍ 50 സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കണമെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. $ മെയ് 31 ആയിരുന്നു മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള കാലാവധി. സാധാരണനിലയില്‍ മെയ് മൂന്നാം വാരത്തിലാണ് മെഡിക്കല്‍ പിജി പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താറ്. ഇപ്രകാരം മെയ് മൂന്നാം വാരത്തില്‍ പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. മെയ് 30നും സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റ് നല്‍കാത്തതിനാല്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. 30നകം സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ 31ന് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റുകള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെ അറിയിച്ചിരുന്നു. $ തീയതി നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ മെയ് 28നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗംതീരുമാനിച്ചു. എന്നാല്‍ , പോയില്ല. $ സര്‍ക്കാര്‍ പ്രവേശനം നടത്താത്തതിനെ തുടര്‍ന്ന് മെയ് 31ന് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. ഇത് വിവാദമായപ്പോള്‍ ജൂണ്‍ ഏഴിന്, 50 ശതമാനം സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. കോടതി വിധികള്‍ക്ക് വിധേയമായായിരിക്കും പ്രവേശനമെന്ന് വ്യവസ്ഥയും വച്ചു. $ 50 ശതമാനം ഏറ്റെടുത്തതിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ , സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം കൊടുത്തില്ല. ഈ കേസില്‍ സര്‍ക്കാറിന് ഒരു താല്‍പ്പര്യവുമില്ലേ എന്നുവരെ ഹൈക്കോടതി ചോദിച്ചു, ഒടുവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടശേഷമാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. $ മെയ് 31നു ശേഷം പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സമയത്തിനു ശേഷം പ്രവേശനം നല്‍കണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. $ ജൂണ്‍ 27ന് സമാനമായ കേസില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി സമയം നീട്ടിനല്‍കി. മറ്റു സംസ്ഥാനങ്ങള്‍ക്കും സമീപിച്ചാല്‍ സമയം നീട്ടി നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയില്ല. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ 29നു മാത്രമാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. അന്ന് വിധി കിട്ടിയില്ല. കര്‍ണാടകത്തിനു കൊടുത്തപോലെ തങ്ങള്‍ക്കും സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പി വി ദിനേശന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നെന്നാണ് കോടതി ചോദിച്ചത്. ഒടുവില്‍ വെള്ളിയാഴ്ച വരെ പ്രവേശനം നടത്താന്‍ അനുമതി നല്‍കി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയും മാനേജ്മെന്റുകളുടെ ഹര്‍ജി തള്ളി. എംബിബിഎസ്, എന്‍ജി. പ്രവേശനത്തിലും കള്ളക്കളി $ പ്രശ്നം പരിഹരിക്കാന്‍ തന്റെ സര്‍ക്കാറിന് സമയം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ , 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം നിയമം കൊണ്ടുവന്നു. ഈ നിയമത്തിന്റെ ബലത്തില്‍ 2006-ല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍ നിന്നു പിന്മാറി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളുടെ ബലത്തിലായിരുന്നു ഇത്. $ ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുമായി രഹസ്യ ചര്‍ച്ച നടത്തി. പ്രശ്നം ഒത്തുതീര്‍ന്നെന്നും ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം പോലെ തന്നെ പോകാന്‍ ധാരണയായെന്നും മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വം വഹിക്കുന്ന കെ എം മാണി പ്രഖ്യാപിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി സര്‍ക്കാര്‍ അംഗീകരിച്ചതോടെ തങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് മറ്റ് 11 കോളേജും പ്രഖ്യാപിച്ചു. $ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ച മാനേജ്മെന്റ് നടപടിക്കെതിരെ മുഹമ്മദ്കമ്മിറ്റിക്ക് തന്നെ ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. ഫീസ് കാര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നാണ് ഈ സമയം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. $ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തി ഫലപ്രദമായ തീരുമാനമെടുത്തില്ല.
സ്വാശ്രയവും എസ എഫ ഐ സമരവും
യു ഡീ എഫ സര്‍ക്കാരും മനെജ്മെന്റുകലുമായി നടത്തിയ ഒത്തുകളിയെ തുടര്‍ന്നു പ്രവേശനം അട്ടിമറിക്കപ്പെട്ടു .
സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്ന ആവശ്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥിസമൂഹം സമരരംഗത്തായി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യധാരണയുണ്ടാക്കിയവര്‍ വിദ്യാര്‍ഥികളെ മൃഗീയമായി തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണ് അപ്പോള്‍ ചെയ്തത്..എസ എഫ ഐ നടത്തിയ ഈ സമരം ആളികത്താന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരം ഇല്ലാതെ കോടതിയില്‍ പോകേണ്ടി വന്നു. സര്‍ക്കാരിനു അനുകൂലം ആയി ആണ് വിധി വന്നത് എങ്കിലും അത് സര്‍ക്കാരിനു അനുകൂലം ആയിരുന്നോ എന്ന ചോദ്യം ഉയരുന്നു ..മാനേജ്മെന്റുകളുടെ കൂടെ ആയിരുന്നല്ലോ അവര്‍ ഇത് വരെ !!
ഈ വിജയം ആരുടെത് സര്‍ക്കാരിന്റെയോ . അതോ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെയോ?
Thursday, June 30, 2011
ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ? ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു
"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.
Monday, June 27, 2011
പിണറായിയും അടിയന്തിരവസ്ഥയും
ഇരുണ്ട കാലം പീഡനപര്‍വം
1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ
പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.
വന്ന കാര്യം തിരക്കി- എന്താണ്?
അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.
എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.
ആരില്‍നിന്ന്?
എസ്പി ജോസഫ് തോമസില്‍നിന്ന്.
ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.
ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...
ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.
ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...
കൂത്തുപറമ്പ് സ്റേഷനിലെ രാത്രി
പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.
കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.
ലോക്കപ്പിനുള്ളില്‍
സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.
ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-
നിന്റെ പേരെന്താ.
വിജയന്‍.
എന്ത് വിജയന്‍?
പിണറായി വിജയന്‍.
ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.
കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.
നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.
രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.
പിറ്റേന്ന് പ്രഭാതം
രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.
ജയില്‍ദിനങ്ങള്‍
ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.
മുഖാമുഖം
രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.
ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...
അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.
സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.
വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.
സഹതടവുകാര്‍
അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.
കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.
വ്യായാമം
ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.
1977 മാര്‍ച്ച് 30
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.
വീണ്ടും കണ്ടപ്പോള്‍
അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.
അതിക്രമങ്ങളുടെ ഇരുണ്ട കാലം
യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...
എയ്‌ഡഡ് വിദ്യാലയങ്ങള്‍ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നത് ആര്?
തിരുവിതാംകൂറില്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ വിദ്യാഭ്യാസവകുപ്പ് എന്നും ഗവണ്‍മെന്റിന് തലവേദനയായിരുന്നു. ഇന്നും അതു തുടരുന്നു. ഇന്ന് തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോള്‍ സര്‍ സി.പി രാമസ്വാസമി അയ്യരുടെ വിദ്യാഭ്യാസനയം വളരെയധികം പുരോഗമനപരമായിരുന്നു. പ്രൈമറി വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ ചുമതലയാണ് എന്ന ആദര്‍ശനിഷ്‌ഠമായ ഒരു നിലപാടാണ് ഈ വിദ്യാഭ്യാസ നയത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ ഭരണഘടന പിന്നീട് ഇത് അംഗീകരിക്കുകയുണ്ടായി എന്നോര്‍ക്കുക.
വിദ്യാഭ്യാസം ലഭിക്കുക എന്നത് പൗരന്റെ അവകാശമാണെന്ന് ഇന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ബഡ്‌ജറ്റില്‍ ഒരു നല്ല ഭാഗം ഇന്ന് വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു നയമില്ലാത്തതുമൂലം ഓരോ ഗവണ്‍മെന്റിനും തലവേദന ഉണ്ടാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗം ആര്‍ക്കും പരിഹരിക്കാനാകാത്ത പ്രശ്‌നമേഖലയായി നിലനില്‍ക്കുന്നു. വമ്പിച്ച ധനം വിദ്യാഭ്യാസ മേഖലയ്‌ക്കായി ഗവണ്‍മെന്റ് ചിലവിടുമ്പോള്‍ ഭീമമായ തുകയാണ് സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് മൂലധനമായി ഇറക്കിയിട്ടുള്ളത്.
ആദ്യ കാലങ്ങളില്‍ വിദ്യാഭ്യാസഗംരം ഒരു സേവനരംഗമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. വിദേശ മിഷനറിമാര്‍ അവരുടെ മൂലധനം ഇറക്കി അന്ന് നിരക്ഷരരായ ജനവിഭാഗത്തെ സാക്ഷരരാക്കാന്‍ പരിശ്രമിച്ചു. തുടര്‍ന്ന് പ്രജകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കുക എന്നത് രാജാവിന്റെ കടമയാണ് എന്ന കാഴ്‌ചപ്പാടോടുകൂടി മഹാരാജാക്കന്മാര്‍ തിരുവിതാംകൂറില്‍ എമ്പാടും പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും സമ്പന്മാര്‍ സ്ഥലവും കെട്ടിടവും പണുത് ഗവണ്‍മെന്റിനെ ഏല്‌പിച്ചാല്‍ ഗവമെന്റിന്റെ ചിലവില്‍ അധ്യാപകരെ നിയമിച്ചു വിദ്യാദാനം നല്‍കുമെന്ന നയം തിരുവിതാംകൂര്‍ ഗവമെന്റ് പ്രഖ്യാപിച്ചു. അങ്ങനെ അനേകം പ്രൈമറി സ്‌കൂളുകള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകളാണ് തിരുവിതാംകൂറിലെ വിദ്യാഭ്യാസപരമായ മുന്നോക്കത്തിന് കാരണമായത് എന്ന അവകാശവാദം ഇന്ന് പലരും ഉയന്നിക്കാറുണ്ടെങ്കിലും ചരിത്രപരമായി അതു ശരിയല്ല. വിദ്യാഭ്യാസ വികസനത്തിന് മുന്‍കൈ എടുത്തത് രാജാക്കന്മാരായിരുന്നു. പിന്നീട് വിദ്യാഭ്യാസരംഗത്ത് സേവന ലക്ഷ്യത്തോടുകൂടി മൂലധനമിറക്കാന്‍ തയ്യാറാകുവര്‍ക്ക് അധ്യാപകശമ്പളത്തിന്റെ ഒരു ഭാഗം ഗ്രാന്റ് ആയി നല്‍കിവിദ്യാഭ്യാസരംത്തെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിച്ചു.
പക്ഷേ കാണക്കാണെ വിദ്യാഭ്യാസരംഗം ഒരു വ്യവസായമായി മാറി. പരസ്‌പരം മത്സരിച്ച് വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലൊതുക്കാന്‍ മതജാതി സംഘടനകള്‍ മുമ്പോട്ടു വന്നു. കൂടുതല്‍ മൂലധനമിറക്കാന്‍ കഴിവുള്ള സമുദായങ്ങള്‍ ഈ രംഗം ഇന്ന് കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. സേവനം എന്ന കാഴ്‌ചപ്പാട് പൂര്‍ണമായുംതന്നെ വിദ്യാഭ്യാസരംഗത്തുനിന്നും അപ്രത്യക്ഷമായി. സുപ്രീംകോടതിതന്നെ കുറച്ചുകാലംമുമ്പ് പറയുകയുണ്ടായി വിദ്യാഭ്യാസം ഒരു വ്യവസായമാണെന്ന്.
വിദ്യാഭ്യാസ വ്യവസായം മറ്റു വ്യവസായങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്. മുതലാളിത്ത വ്യവസ്ഥയിലെ ഒരു അതിപ്രധാനമായ ചാലകശക്തി മത്സരമാണല്ലോ. മാര്‍ക്കറ്റ് പിടിക്കുക എതാണ് മുതലാളിമാരുടെ വിജയം. മാര്‍ക്കറ്റു പിടിക്കുന്നതിനു ക്രോഡീകരിക്കുന്ന തന്ത്രങ്ങളിലൂടെയാണ് വ്യവസായരംഗത്ത് വിജയം ഉണ്ടാകുക. ഇന്ന് വിദ്യാഭ്യാസരംഗം ഇത്തരം കിടമത്സരങ്ങളുടെ വേദിയായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസരംഗം ഒരു അതിര്‍ത്തിയോളം ജാതിമത സംഘടനകളുടെ കയ്യിലമര്‍ന്നിരിക്കയാല്‍ ഗവമെന്റുകളെ വോട്ടുബാങ്ക് കാണിച്ച് ഭീഷണിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഈ സംഘടനകള്‍ക്ക് ധാരാളം ഉണ്ട്. വിദ്യാഭ്യാസരംഗത്തെ ഈ മൂലധന തന്ത്രത്തിന്റെ പരുക്ക് ആദ്യമായി ബാധിച്ചത് ഇവിടുത്തെ ഗവണ്‍മെന്റ് വിദ്യാലയങ്ങളെയായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ അനുവദിച്ചതിന്റെ ഫലമായി ഗവമെന്റ് സ്‌കൂളുകള്‍ ഓരോന്നായി അടച്ചുപൂട്ടേണ്ടിവന്നു.
എന്റെ ചെറുപ്പത്തില്‍ ഇടമറ്റം ഗ്രാമത്തില്‍ മൂന്ന് ഗവമെന്റ് പ്രൈമറി സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്റെ പിതാവും ഞാനും എന്റെ മക്കളും പഠിച്ചത് ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലായിരുന്നു. ഒരു മൈലകലെ ഭരണങ്ങാനത്ത് അക്കാലഘട്ടത്തില്‍തന്നെ ഒരു ഗവണ്‍മെന്റ് സ്‌കൂളുണ്ടായിരുന്നു. ഭരണങ്ങാനത്തെ കൊച്ചുപള്ളിയുടെ സമീപത്തായിരുന്നു ഗവണ്‍മെന്റ് വക സ്ഥലത്ത് പ്രൈമറി സ്‌കൂള്‍ നടത്തിയിരുന്നത്. ഈ സ്‌കൂളില്‍ നിന്നും ഒരു നാനൂറു മീറ്റര്‍ അകലത്തില്‍ ഒരു സ്വകാര്യസ്‌കൂള്‍ അനുവദിച്ചതോടെ ഈ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. ആ സ്ഥലം കോണ്‍വെന്റിനും ഗവണ്‍മെന്റു നല്‍കി. അതുപോലെതന്നെ ഇടമറ്റത്ത് ഗവമെന്റ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന മീനച്ചില്‍ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിന് നൂറു വാര അടുത്ത് ഒരു പ്രൈമറി സ്‌കൂള്‍ അനുവദിച്ചതോടുകൂടി ഗവമെന്റ് സ്‌കൂള്‍ അടച്ചുപൂട്ടി സ്ഥലം ഇടമറ്റം പള്ളിക്ക് പതിച്ചുകൊടുത്തു. ഇടമറ്റത്തുതന്നെ രണ്ടു സ്വകാര്യ സ്‌കൂളുകള്‍ ഗവമെന്റ്‌അനുവദിച്ചു. എന്‍.എസ്.എസിന് ഒരു പ്രൈമറിസ്‌കൂള്‍ മറ്റൊരു സ്വകാര്യവ്യക്തിക്ക് ഒരു സ്‌കൂള്‍. ഈ മത്സരത്തിനിടയില്‍ ഗവണ്മെന്റ് സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് എന്‍.എസ്.എസ്. പ്രൈമറി സ്‌കൂളും അടച്ചുപൂട്ടി. യാതൊരു പ്ലാനിംഗുമില്ലാതെ ഇന്നു ഭരണങ്ങാനത്തും അടുത്ത പ്രദേശങ്ങളിലും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ഭരണങ്ങാനത്തെ എയ്‌ഡഡ് സ്‌കൂളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
മതജാതി സംഘടനകളാണ് ഒരുകാലത്ത് വിദ്യാഭ്യാസരംഗത്തെ ഭരിച്ചിരുതെങ്കില്‍ ഇന്ന് വ്യക്തികള്‍ ഈ രംഗത്ത് പണംമുടക്കാന്‍ ആരംഭിച്ചിരിക്കുന്നു. എ.കെ.ആന്റണിയുടെ കാലത്ത് അപേക്ഷിച്ച എഞ്ചിനീയറിംഗ് - മെഡിക്കല്‍ കോളേജുകള്‍ക്കും യാതൊരു വ്യവസ്ഥയുമില്ലാതെ എന്‍.ഒ.സി.കൊടുത്തതാണ് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ തകര്‍ത്തത്. അതുപോലെതന്നെ ഇന്ന് സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ യാതൊരു നിബന്ധനയ്‌ക്കും വിധേയമാകാതെ അനുവദിച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ ഫലമായി അനതിവിദൂരമായ ഭാവിയില്‍ പല എയ്‌ഡഡ് സ്‌കൂളുകളും സ്വയം മരിക്കും. ഇത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആഹ്ലാദകരമാണ്.
ഇന്ന് പാലായിലും പരിസരപ്രദേശത്തും അനേകം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പാലായിലെ സെന്റ് തോമസ് സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നാല്‍ അത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച നേട്ടമായിരിക്കും. ഭരണങ്ങാനത്ത് പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വന്നതിന്റെ ഫലമായി പുരാതനമായ സെന്റ്‌മേരീസ് ബോയ്‌സ് സ്‌കൂള്‍ അടച്ചിടേണ്ടിവാലും അത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. കാരണം മൂന്നര ഏക്കറോളം സ്ഥലം അവര്‍ക്ക് സ്വതന്ത്രമായി കിട്ടും.
ബോംബെയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ബോംബെയുടെ പാര്‍ശ്വ പ്രദേശത്ത് ഒരു വലിയ ഫാക്‌ടറി ഉണ്ടായിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ അവിടെ ജോലി ചെയ്‌തിരുന്നു. ഫാക്‌ടറി സ്ഥാപിക്കുന്നതിന് സ്ഥലം സൗജന്യമായി ഗവണ്‍മെന്റ് നല്‍കിയതാണ്. ആദായത്തില്‍ നടന്നിരുന്ന ഈ ഫാക്‌ടറി ഒരു വന്‍കിട മുതലാളി വലിയ വിലകൊടുത്ത് വാങ്ങി. പിറ്റേദിവസംമുതല്‍ ഫാക്‌ടറിയില്‍ സമരവും ആരംഭിച്ചു. ഈ സമരത്തിന്റെ പിന്നില്‍ ഫാക്‌ടറി ഉടമതന്നെയാണ് ഉണ്ടായിരുന്നതുപോലും! അവസാനം തൊഴിലാളി സമരംമൂലം ഫാക്‌ടറി അടച്ചുപൂട്ടേണ്ടി വന്നു. എല്ലാ തൊഴിലാളികള്‍ക്കും പിരിഞ്ഞുപോകുതിനുള്ള തുക വിശാലമനസ്സോടെ ഫാക്‌ടറി ഉടമ കൊടുത്തു. ഇന്ന് ഈ സ്ഥലത്ത് പത്തും ഇരുപതും നിലയുള്ള ഫ്‌ളാറ്റുകള്‍ പണുതു കഴിഞ്ഞു.
കാലം മാറുതനുസരിച്ച് മൂലധന നിക്ഷേപവും മാറിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗത്തും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇന്ന് പല ഗവണ്‍മെന്റ് എയ്‌ഡഡ് കോളേജുകളിലും സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ എയ്‌ഡഡ് കോളേജുകള്‍ ഇല്ലാതാകണമെന്നാണ് ഇന്ന് മാനേജ്‌മെന്റുകളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ഗവമെന്റിന്റെ നിലപാടും വിദ്യാഭ്യാസ മുതലാളിമാരോടൊപ്പമാണെന്നു തോന്നുന്നു.
ജോസഫ് പുലിക്കുന്നേല്‍
വിദ്യാഭ്യാസം ലഭിക്കുക എന്നത് പൗരന്റെ അവകാശമാണെന്ന് ഇന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ബഡ്‌ജറ്റില്‍ ഒരു നല്ല ഭാഗം ഇന്ന് വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു നയമില്ലാത്തതുമൂലം ഓരോ ഗവണ്‍മെന്റിനും തലവേദന ഉണ്ടാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗം ആര്‍ക്കും പരിഹരിക്കാനാകാത്ത പ്രശ്‌നമേഖലയായി നിലനില്‍ക്കുന്നു. വമ്പിച്ച ധനം വിദ്യാഭ്യാസ മേഖലയ്‌ക്കായി ഗവണ്‍മെന്റ് ചിലവിടുമ്പോള്‍ ഭീമമായ തുകയാണ് സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് മൂലധനമായി ഇറക്കിയിട്ടുള്ളത്.
ആദ്യ കാലങ്ങളില്‍ വിദ്യാഭ്യാസഗംരം ഒരു സേവനരംഗമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. വിദേശ മിഷനറിമാര്‍ അവരുടെ മൂലധനം ഇറക്കി അന്ന് നിരക്ഷരരായ ജനവിഭാഗത്തെ സാക്ഷരരാക്കാന്‍ പരിശ്രമിച്ചു. തുടര്‍ന്ന് പ്രജകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കുക എന്നത് രാജാവിന്റെ കടമയാണ് എന്ന കാഴ്‌ചപ്പാടോടുകൂടി മഹാരാജാക്കന്മാര്‍ തിരുവിതാംകൂറില്‍ എമ്പാടും പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും സമ്പന്മാര്‍ സ്ഥലവും കെട്ടിടവും പണുത് ഗവണ്‍മെന്റിനെ ഏല്‌പിച്ചാല്‍ ഗവമെന്റിന്റെ ചിലവില്‍ അധ്യാപകരെ നിയമിച്ചു വിദ്യാദാനം നല്‍കുമെന്ന നയം തിരുവിതാംകൂര്‍ ഗവമെന്റ് പ്രഖ്യാപിച്ചു. അങ്ങനെ അനേകം പ്രൈമറി സ്‌കൂളുകള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകളാണ് തിരുവിതാംകൂറിലെ വിദ്യാഭ്യാസപരമായ മുന്നോക്കത്തിന് കാരണമായത് എന്ന അവകാശവാദം ഇന്ന് പലരും ഉയന്നിക്കാറുണ്ടെങ്കിലും ചരിത്രപരമായി അതു ശരിയല്ല. വിദ്യാഭ്യാസ വികസനത്തിന് മുന്‍കൈ എടുത്തത് രാജാക്കന്മാരായിരുന്നു. പിന്നീട് വിദ്യാഭ്യാസരംഗത്ത് സേവന ലക്ഷ്യത്തോടുകൂടി മൂലധനമിറക്കാന്‍ തയ്യാറാകുവര്‍ക്ക് അധ്യാപകശമ്പളത്തിന്റെ ഒരു ഭാഗം ഗ്രാന്റ് ആയി നല്‍കിവിദ്യാഭ്യാസരംത്തെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിച്ചു.
പക്ഷേ കാണക്കാണെ വിദ്യാഭ്യാസരംഗം ഒരു വ്യവസായമായി മാറി. പരസ്‌പരം മത്സരിച്ച് വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലൊതുക്കാന്‍ മതജാതി സംഘടനകള്‍ മുമ്പോട്ടു വന്നു. കൂടുതല്‍ മൂലധനമിറക്കാന്‍ കഴിവുള്ള സമുദായങ്ങള്‍ ഈ രംഗം ഇന്ന് കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. സേവനം എന്ന കാഴ്‌ചപ്പാട് പൂര്‍ണമായുംതന്നെ വിദ്യാഭ്യാസരംഗത്തുനിന്നും അപ്രത്യക്ഷമായി. സുപ്രീംകോടതിതന്നെ കുറച്ചുകാലംമുമ്പ് പറയുകയുണ്ടായി വിദ്യാഭ്യാസം ഒരു വ്യവസായമാണെന്ന്.
വിദ്യാഭ്യാസ വ്യവസായം മറ്റു വ്യവസായങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്. മുതലാളിത്ത വ്യവസ്ഥയിലെ ഒരു അതിപ്രധാനമായ ചാലകശക്തി മത്സരമാണല്ലോ. മാര്‍ക്കറ്റ് പിടിക്കുക എതാണ് മുതലാളിമാരുടെ വിജയം. മാര്‍ക്കറ്റു പിടിക്കുന്നതിനു ക്രോഡീകരിക്കുന്ന തന്ത്രങ്ങളിലൂടെയാണ് വ്യവസായരംഗത്ത് വിജയം ഉണ്ടാകുക. ഇന്ന് വിദ്യാഭ്യാസരംഗം ഇത്തരം കിടമത്സരങ്ങളുടെ വേദിയായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസരംഗം ഒരു അതിര്‍ത്തിയോളം ജാതിമത സംഘടനകളുടെ കയ്യിലമര്‍ന്നിരിക്കയാല്‍ ഗവമെന്റുകളെ വോട്ടുബാങ്ക് കാണിച്ച് ഭീഷണിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഈ സംഘടനകള്‍ക്ക് ധാരാളം ഉണ്ട്. വിദ്യാഭ്യാസരംഗത്തെ ഈ മൂലധന തന്ത്രത്തിന്റെ പരുക്ക് ആദ്യമായി ബാധിച്ചത് ഇവിടുത്തെ ഗവണ്‍മെന്റ് വിദ്യാലയങ്ങളെയായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ അനുവദിച്ചതിന്റെ ഫലമായി ഗവമെന്റ് സ്‌കൂളുകള്‍ ഓരോന്നായി അടച്ചുപൂട്ടേണ്ടിവന്നു.
എന്റെ ചെറുപ്പത്തില്‍ ഇടമറ്റം ഗ്രാമത്തില്‍ മൂന്ന് ഗവമെന്റ് പ്രൈമറി സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്റെ പിതാവും ഞാനും എന്റെ മക്കളും പഠിച്ചത് ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലായിരുന്നു. ഒരു മൈലകലെ ഭരണങ്ങാനത്ത് അക്കാലഘട്ടത്തില്‍തന്നെ ഒരു ഗവണ്‍മെന്റ് സ്‌കൂളുണ്ടായിരുന്നു. ഭരണങ്ങാനത്തെ കൊച്ചുപള്ളിയുടെ സമീപത്തായിരുന്നു ഗവണ്‍മെന്റ് വക സ്ഥലത്ത് പ്രൈമറി സ്‌കൂള്‍ നടത്തിയിരുന്നത്. ഈ സ്‌കൂളില്‍ നിന്നും ഒരു നാനൂറു മീറ്റര്‍ അകലത്തില്‍ ഒരു സ്വകാര്യസ്‌കൂള്‍ അനുവദിച്ചതോടെ ഈ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. ആ സ്ഥലം കോണ്‍വെന്റിനും ഗവണ്‍മെന്റു നല്‍കി. അതുപോലെതന്നെ ഇടമറ്റത്ത് ഗവമെന്റ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന മീനച്ചില്‍ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിന് നൂറു വാര അടുത്ത് ഒരു പ്രൈമറി സ്‌കൂള്‍ അനുവദിച്ചതോടുകൂടി ഗവമെന്റ് സ്‌കൂള്‍ അടച്ചുപൂട്ടി സ്ഥലം ഇടമറ്റം പള്ളിക്ക് പതിച്ചുകൊടുത്തു. ഇടമറ്റത്തുതന്നെ രണ്ടു സ്വകാര്യ സ്‌കൂളുകള്‍ ഗവമെന്റ്‌അനുവദിച്ചു. എന്‍.എസ്.എസിന് ഒരു പ്രൈമറിസ്‌കൂള്‍ മറ്റൊരു സ്വകാര്യവ്യക്തിക്ക് ഒരു സ്‌കൂള്‍. ഈ മത്സരത്തിനിടയില്‍ ഗവണ്മെന്റ് സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് എന്‍.എസ്.എസ്. പ്രൈമറി സ്‌കൂളും അടച്ചുപൂട്ടി. യാതൊരു പ്ലാനിംഗുമില്ലാതെ ഇന്നു ഭരണങ്ങാനത്തും അടുത്ത പ്രദേശങ്ങളിലും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ഭരണങ്ങാനത്തെ എയ്‌ഡഡ് സ്‌കൂളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
മതജാതി സംഘടനകളാണ് ഒരുകാലത്ത് വിദ്യാഭ്യാസരംഗത്തെ ഭരിച്ചിരുതെങ്കില്‍ ഇന്ന് വ്യക്തികള്‍ ഈ രംഗത്ത് പണംമുടക്കാന്‍ ആരംഭിച്ചിരിക്കുന്നു. എ.കെ.ആന്റണിയുടെ കാലത്ത് അപേക്ഷിച്ച എഞ്ചിനീയറിംഗ് - മെഡിക്കല്‍ കോളേജുകള്‍ക്കും യാതൊരു വ്യവസ്ഥയുമില്ലാതെ എന്‍.ഒ.സി.കൊടുത്തതാണ് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ തകര്‍ത്തത്. അതുപോലെതന്നെ ഇന്ന് സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ യാതൊരു നിബന്ധനയ്‌ക്കും വിധേയമാകാതെ അനുവദിച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ ഫലമായി അനതിവിദൂരമായ ഭാവിയില്‍ പല എയ്‌ഡഡ് സ്‌കൂളുകളും സ്വയം മരിക്കും. ഇത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആഹ്ലാദകരമാണ്.
ഇന്ന് പാലായിലും പരിസരപ്രദേശത്തും അനേകം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പാലായിലെ സെന്റ് തോമസ് സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നാല്‍ അത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച നേട്ടമായിരിക്കും. ഭരണങ്ങാനത്ത് പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വന്നതിന്റെ ഫലമായി പുരാതനമായ സെന്റ്‌മേരീസ് ബോയ്‌സ് സ്‌കൂള്‍ അടച്ചിടേണ്ടിവാലും അത് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. കാരണം മൂന്നര ഏക്കറോളം സ്ഥലം അവര്‍ക്ക് സ്വതന്ത്രമായി കിട്ടും.
ബോംബെയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ബോംബെയുടെ പാര്‍ശ്വ പ്രദേശത്ത് ഒരു വലിയ ഫാക്‌ടറി ഉണ്ടായിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ അവിടെ ജോലി ചെയ്‌തിരുന്നു. ഫാക്‌ടറി സ്ഥാപിക്കുന്നതിന് സ്ഥലം സൗജന്യമായി ഗവണ്‍മെന്റ് നല്‍കിയതാണ്. ആദായത്തില്‍ നടന്നിരുന്ന ഈ ഫാക്‌ടറി ഒരു വന്‍കിട മുതലാളി വലിയ വിലകൊടുത്ത് വാങ്ങി. പിറ്റേദിവസംമുതല്‍ ഫാക്‌ടറിയില്‍ സമരവും ആരംഭിച്ചു. ഈ സമരത്തിന്റെ പിന്നില്‍ ഫാക്‌ടറി ഉടമതന്നെയാണ് ഉണ്ടായിരുന്നതുപോലും! അവസാനം തൊഴിലാളി സമരംമൂലം ഫാക്‌ടറി അടച്ചുപൂട്ടേണ്ടി വന്നു. എല്ലാ തൊഴിലാളികള്‍ക്കും പിരിഞ്ഞുപോകുതിനുള്ള തുക വിശാലമനസ്സോടെ ഫാക്‌ടറി ഉടമ കൊടുത്തു. ഇന്ന് ഈ സ്ഥലത്ത് പത്തും ഇരുപതും നിലയുള്ള ഫ്‌ളാറ്റുകള്‍ പണുതു കഴിഞ്ഞു.
കാലം മാറുതനുസരിച്ച് മൂലധന നിക്ഷേപവും മാറിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗത്തും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇന്ന് പല ഗവണ്‍മെന്റ് എയ്‌ഡഡ് കോളേജുകളിലും സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ എയ്‌ഡഡ് കോളേജുകള്‍ ഇല്ലാതാകണമെന്നാണ് ഇന്ന് മാനേജ്‌മെന്റുകളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ഗവമെന്റിന്റെ നിലപാടും വിദ്യാഭ്യാസ മുതലാളിമാരോടൊപ്പമാണെന്നു തോന്നുന്നു.
ജോസഫ് പുലിക്കുന്നേല്‍
Sunday, June 26, 2011
വിദ്യാഭ്യാസം വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ല
ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് എന്തായിരിക്കും സമീപനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന നവ ലിബറല്‍ നയങ്ങള്‍ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമ്രന്ത്രിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്്. പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ ധ്രുതഗതിയില്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ആദ്യപടിയാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കീമില്‍ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ .ഒ.സി നല്‍കാനുള്ള തീരുമാനം. ഈ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. എററോണ്‍ എഡുക്കേഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം ഒരു പ്രമുഖ പത്രത്തില്‍ ജൂണ്‍ 11 ന് നല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ കാണാറ് പതിവ്. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവടശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വാധീനം വിദ്യാഭ്യാസരംഗത്തെ നയരൂപീകരണ സംവിധാനങ്ങളില്‍ ചെലുത്താന്‍ കഴിയുമെന്നതിന്റെ പ്രത്യേകം ഉദാഹരണങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ - പൊതു സംരംഭങ്ങള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പല കോര്‍പ്പറേറ്റുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് കച്ചവടതാല്പര്യത്തിന് പിറകെ വിദ്യാഭ്യാസകാര്യങ്ങളില്‍ അണിനിരക്കുമെന്ന് കച്ചവടശക്തികള്‍ കണക്കുകൂട്ടുന്നു. അവര്‍ക്ക് ഈ വിധത്തില്‍ കണക്കുകൂട്ടുന്നതിന് സഹായകമായ പ്രവണതകള്‍ കേരള സമൂഹത്തില്‍ കാണുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാവര്‍ക്കും സാധിതമായ തരത്തില്‍ എങ്ങനെ കേരളീയവിദ്യാഭ്യാസം മാറി എന്നത് വീണ്ടും വീണ്ടും നോക്കിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് കൊണ്ട് പ്രസ്തുതശ്രമത്തിന്റെ ഭാഗമായി മാറാന്‍ കഴിയൂ. പ്രതിശീര്‍ഷവരുമാനത്തില്‍ പിന്നിലായിട്ടും ലോകത്തിലെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണതാ സൂചകങ്ങള്‍ നേടിയെടുത്ത കേരളത്തിന്റെ വികസനാനുഭവങ്ങള്‍ ലോകതലത്തില്‍ തന്നെ സംവദിക്കപ്പെടുകയും ആഴത്തിലുള്ള പഠനത്തിന് വിധേയമാകുകയും ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനകാരണമായി എല്ലാവരും നിരീക്ഷിക്കുന്ന ഒന്നാണ് കേരളത്തിലെ അതിശക്തമായ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യസംവിധാനവും. ചൂഷണത്തിനെതിരായ വൈവിധ്യമാര്‍ന്ന പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസശൃംഖല എന്ന് കേരളീയ വികസന ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ ശക്തമായ ശൃംഖല സംസ്ഥാനത്ത് വളര്‍ന്നിരുന്നു. സ്വകാര്യവ്യക്തികളും, സംഘടനകളും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിനിര്‍ണ്ണായക പങ്കുവഹിച്ചു. ഇങ്ങനെ വികസിച്ചുവന്ന വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രകടമായി വന്ന ദൗര്‍ബല്യങ്ങള്‍ അഭിമുഖീകരിക്കാനും സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനും സഹായകമായതായിരുന്നു 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി വന്ന പ്രൊഫ. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.സ്വകാര്യ താല്പര്യങ്ങള്‍ക്ക് എത്രമാത്രം ശക്തമായി കേരളത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അനന്തരസംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് അതിശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവന്നതിന് അടിത്തറയായത് പ്രസ്തുത വിദ്യാഭ്യാസബില്ല് തന്നെയാണ് എന്ന് കാണാം. അന്നു വരെ പലവിധ ചൂഷണങ്ങളുടെയും കേന്ദ്രമായ വിദ്യാലയങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നു. പൊതുകാര്യത്തിനായി സ്വകാര്യനിക്ഷേപത്തെ സമൂഹത്തിന്റെ നിയന്ത്രണത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം സെക്കന്ററി, ഹയര്‍സെക്കന്ററി മേഖലകളില്‍ വ്യാപനമുണ്ടായി. സ്വകാര്യസംരംഭകരും ഈ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അധ്യാപക നിയമനത്തിലും മറ്റും അനഭിലഷണീയമായ ചില പ്രവണതകള്‍ കാണുന്നു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന വേര്‍തിരിവ് ഒന്നും പ്രകടമല്ല. (ഭിന്ന സ്വഭാവമുള്ള അപൂര്‍വ്വം എയ്ഡഡ് വിദ്യാലയങ്ങളെ കാണാതെയല്ല ഇത് സൂചിപ്പിക്കുന്നത്). പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാര്‍ മേഖലയെ എന്നും ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ് എന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വലതുപക്ഷശക്തികള്‍ പലവിധസ്വാധീനങ്ങള്‍ക്കും വിധേയമായി എയ്ഡഡ്, അണ്‍ -എയ്ഡഡ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അണ്‍ - എയ്ഡഡ് മേഖലയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത് വലതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ്. വിദ്യാഭ്യാസവ്യാപനത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം ഇടപെട്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും. 2006-11 കാലഘട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വ്യാപനത്തിന് വളരെ പ്രാധാന്യം നല്‍കി. 2008 ല്‍ 32 സര്‍ക്കാര്‍ ഹൈസ്ക്കൂളുകള്‍ ഹയര്‍സെക്കന്ററിയാക്കി. കൂടാതെ 294 അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തുടങ്ങി. കൂടാതെ 13 ഹൈസ്കൂളുകളെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയാക്കി മാറ്റി. കൂടാതെ 100 അധികബാച്ചുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആരംഭിച്ചു. 2010 ല്‍ 24 സര്‍ക്കാര്‍ ഹൈസ്കുളും 153 എയ്ഡഡ് ഹൈസ്കൂളുകളുമടക്കം 177 സ്കൂളുകളെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ , ഏകലവ്യ, ആശ്രമം സ്കൂളുകളെ 12-ാം ക്ലാസ്സ് സ്കൂളുകളാക്കി മാറ്റി. 14 സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു.ഡി.എഫ് ഭരണത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുവദിച്ച അണ്‍ -എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറെയും അനുവദിച്ചത് 1990 കളില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ്. 1991-1996 കാലഘട്ടത്തില്‍ 182 അണ്‍ -എയ്ഡഡ് വിദ്യാലയങ്ങളും 2001-2006 കാലഘട്ടത്തില്‍ 356 അണ്‍ -എയ്ഡഡ് വിദ്യായങ്ങളും ആണ് അനുവദിച്ചത്. ഈ നയങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ സമയം ഒട്ടും തന്നെ പാഴാക്കാതെ വിദ്യാഭ്യാസത്തെ അതും പൊതുവിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനുള്ള പ്രവര്‍ത്തനപരിപാടി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും മറ്റും പരിഗണിക്കപ്പെടുന്നുപോലുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. 2010 ഏപ്രില്‍ മുതല്‍ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് തന്നെ &ഹറൂൗീ;"സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള നിയമം" എന്നാണ്. ഇപ്പോള്‍ കേരളത്തില്‍ അനുവാദം നല്‍കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുമോ? ദേശിയാടിസ്ഥാനത്തില്‍ ജനപ്രിയമായ നിയമങ്ങള്‍ പ്രചരണപരതയ്ക്കായി കൊണ്ടു വരിക. സംസ്ഥാനത്ത് പണമുള്ളവന് പഠിക്കാന്‍ സഹായകമാകുംവിധം ഫീസ് നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, അതും സൗജന്യമായി പഠിക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കിക്കൊണ്ട്. ഇതിലെ വൈരുദ്ധ്യം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക. വിദ്യാഭ്യാസ അവകാശ നിയമം വഴി 6 മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം "സ്റ്റേറ്റിന്റെ" കടമയാണ്. അയല്‍പക്കങ്ങളില്‍ മൂന്ന് വര്‍ഷത്തിനകം പഠിക്കാന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കണം എന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ നിയമം കൊണ്ടുവന്ന ദേശീയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നാല്‍ പണം കൊടുത്ത് വാങ്ങേണ്ടുന്ന ഒരു ചരക്കാക്കി മാറ്റുന്നതും. കേരളത്തിലെ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ പിന്തുണ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ മത്സരാധിഷ്ഠിത ക്രമത്തിന് അനുയോജ്യമായ പരിശീലനത്തിന് എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാമ്പത്തികം എന്ന അരിപ്പ കടന്നു വന്നവര്‍ക്ക് മാത്രം പ്രാപ്യമായ വിദ്യാലയങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപറ്റം രക്ഷിതാക്കളുണ്ട്. അവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പൊലിമയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രമോ, ആധുനിക വിദ്യാഭ്യാസ ചിന്തകളോ, മുന്നോട്ടു വരുന്ന ശാസ്ത്രീയധാരണകള്‍ ഉള്‍ക്കൊള്ളാനോ, ഉള്‍ക്കൊണ്ടാല്‍ തന്നെ പാലിക്കാനോ കഴിയാതെ വരുന്നവരെയാണ് കച്ചവട ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ശാസ്ത്രീയ ധാരണകളെക്കുറിച്ചുള്ള അജ്ഞതയോ, പൊങ്ങച്ചമോ ആണ് മലയാളം പഠിക്കേണ്ടതില്ല എന്നതിലേക്കുവരെ മലയാളിയെ നയിക്കുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ദൗര്‍ബല്യങ്ങളെ നന്നായി പ്രയോജനപ്പെടുത്താന്‍ കച്ചവടശക്തികള്‍ക്കറിയാം. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ് ഭരണാധികാരികള്‍ . യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച ദേശീയ പാഠ്യപദ്ധതി 2005, സംസ്ഥാന പാഠ്യപദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാതൃഭാഷയാകണം കഴിയാവുന്നതും ബോധനമാധ്യമം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം സൂചിപ്പിക്കുന്നത്. ദേശീയ സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടിനെയാണ് കച്ചവടശക്തികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുന്നത്. ഇനി സി.ബി.എസ്.ഇ. സ്കൂളുകളുടെ അവസ്ഥ തന്നെയെടുക്കാം. ജനസംഖ്യാനുപാതികമായി എടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സ്ക്കൂളുകള്‍ കേരളത്തിലാണെന്ന് കാണാം. 16 കോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശില്‍ 859 സി.ബി.എസ്.ഇ. സ്കൂളുകള്‍ മാത്രമെയുള്ളൂ. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള ആന്ധ്രാപ്രദേശില്‍ 262, തമിഴ്നാടില്‍ 214, മധ്യപ്രദേശില്‍ 323, ബീഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, മഹാരാഷ്ട്രയില്‍ 196, കര്‍ണാടകയില്‍ 230 എന്നിങ്ങനെ സ്കൂളുകളുള്ളപ്പോള്‍ 3 കോടി ജനങ്ങള്‍ മാത്രം വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി.ബി.എസ്.ഇ. സ്കൂളുകള്‍ ഉണ്ട്. കൂടാതെ 100 ഐ.സി.എസ്.ഇ. സ്കൂളുകളും ഉണ്ട്. ജനസംഖ്യാവര്‍ദ്ധനവിലെ പ്രവണതകള്‍ മൂലവും, മറ്റു പല കാരണങ്ങളാലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 1994-95 ല്‍ 1.90 ലക്ഷം അധ്യാപകര്‍ ഉണ്ടായിരുന്നു. 2002-03 ല്‍ അത് 1.76 ലക്ഷം ആയി കുറഞ്ഞു. 2009-10 ല്‍ 1.72 ലക്ഷം ആയും കുറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകള്‍ കുറയാനിടയാക്കുകയും അത് അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഏതാണ്ട് 28000 ലധികം അധ്യാപക തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ ഏറ്റവും അരക്ഷിതമായ സമൂഹമായി അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുകയാണ്. അരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട അധ്യാപനം എന്നത് എത്രമാത്രം പ്രതീക്ഷിക്കാന്‍ കഴിയും. വിദ്യാഭ്യാസകാര്യത്തില്‍ സംസ്ഥാനം നേടിയെടുത്ത മുന്‍കൈ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം. യാതൊരുവിധ അക്കാദമികമായ നീതികരണവും ഇക്കാര്യത്തിനില്ല എന്നതും വ്യക്തമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസത്തിന് വികസിതരാജ്യങ്ങളടക്കം പാലിക്കുന്ന വിദ്യാഭ്യാസപരമായ ദര്‍ശനങ്ങളും നിലപാടുകളും ഉണ്ട്. കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കൂടി ഉള്‍ക്കൊണ്ട് മാനവരാശി കണ്ടെത്തിയ സാര്‍വ്വത്രിക അറിവുകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാനും അതുവഴി പ്രസ്തുത അറിവുകള്‍ സ്വാംശീകരിക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തില്‍ ചെയ്യുന്നത്. അതില്‍ നിന്നെല്ലാമുള്ള പിന്നോക്കം പോക്കാണ് കച്ചവടശക്തികള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള പുതിയ നയത്തിലൂടെ ചെയ്യുന്നത്. ഇതില്‍ ബലികൊടുക്കപ്പെടുന്നത് വിദ്യാഭ്യാസം ആണ്. കേരളം നേടിയെടുത്ത സാര്‍വ്വത്രികവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം എന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും പിന്‍തിരിഞ്ഞ് നടക്കണമോ എന്ന് ഉറക്കെ ചോദിക്കേണ്ട ഘട്ടമാണിത്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അന്തരീക്ഷവും സാമൂഹിക സമ്മര്‍ദ്ദവും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരണം. അതിനാവശ്യമായ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാഹളം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ പ്രത്യാശ കേവലമായുണ്ടാകുന്നതല്ല കേരളീയ സമൂഹവികാസചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്
കടപ്പാട് -സി രാമകൃഷ്ണന്‍- ചിന്ത
കടപ്പാട് -സി രാമകൃഷ്ണന്‍- ചിന്ത
Subscribe to:
Posts (Atom)




