Powered By Blogger

Friday, July 1, 2011

സ്വാശ്രയം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്‌ ?


എന്താണ് സ്വാശ്രയമേഖലയിലെ പ്രശ്‌നം? ഇവിടെ ആവശ്യമായത്ര ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അഭ്യസിപ്പിക്കാന്‍ വേണ്ടത്ര എണ്ണം കോളജുകള്‍ സ്ഥാപിക്കാന്‍ കാശ് സര്‍ക്കാറിന്റെ കൈയില്‍ ഇല്ലാതെ പോയി. അതിനാല്‍ കുറേ കോളജുകള്‍ തുടങ്ങാന്‍ പല സ്വകാര്യ ഏജന്‍സികള്‍ക്കും അനുവാദം നല്‍കി. ഒരു വ്യവസ്ഥ വെച്ചു: 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന്റെ യോഗ്യതാ പട്ടികയില്‍ നിന്നുള്ളവര്‍ക്ക് നല്‍കണം, സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നിരക്കില്‍ പഠിക്കാന്‍; ബാക്കിയുള്ള സീറ്റുകള്‍ മാനേജ്‌മെന്റുകളുടെ അവകാശമായി അവര്‍ക്ക് എടുക്കാം. അഥവാ രണ്ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്.

സംസ്ഥാനത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ സ്വയം ഭൂവായതല്ല. ഇവിടത്തെ ഒരു സര്‍ക്കാര്‍ നല്‍കിയ അനുമതിയനുസരിച്ച് വ്യവസ്ഥകളോടെ തന്നെ സ്ഥാപിക്കപ്പെട്ടതും പ്രവര്‍ത്തനം തുടങ്ങിയതുമാണ് ഈ സ്ഥാപനങ്ങള്‍ (അവര്‍ക്ക് സര്‍ക്കാറിന്റെ നയപരമായ തീരുമാനവും പച്ചക്കൊടിയുമില്ലെങ്കില്‍ സ്ഥാപനം തുടങ്ങാന്‍ തന്നെ കഴിയുമായിരുന്നില്ല). ആ വ്യവസ്ഥയില്‍ ഒന്നായിരുന്നല്ലോ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസില്‍ സര്‍ക്കാറിന്റെ പട്ടികയില്‍ നിന്നുള്ളവര്‍ക്ക് നല്‍കുമെന്നത്. പറഞ്ഞിട്ടെന്താ, ഈ വ്യവസ്ഥക്കു വല്ല രേഖയും ഉണ്ടോ? ഇല്ല. അതുതന്നെ സര്‍വ കുഴപ്പങ്ങള്‍ക്കും കാരണം., എ.കെ. ആന്റണി മുഖ്യമന്ത്രിപദത്തില്‍ ഇരിക്കുമ്പോള്‍ തന്നെ പറഞ്ഞത് 50:50 എന്ന ഫോര്‍മുല വാക്കാല്‍ അംഗീകരിച്ച ശേഷം മാനേജ്‌മെന്റുകള്‍ മര്യാദ കാണിച്ചില്ല എന്നും വ്യവസ്ഥ ലംഘിച്ചുവെന്നും.
ഇത്രയും മര്‍മപ്രധാനമായ ഒരു വ്യവസ്ഥ വാക്കാല്‍ അംഗീകരിച്ചുകൊണ്ടാണോ കേരളത്തിന്റെ ഉന്നത/പ്രഫഷനല്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ കാതലായ പരിവര്‍ത്തനം വരുത്താന്‍ പോകുന്ന ഒരു പരിഷ്‌കാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്? അതിനുള്ള ദൂരക്കാഴ്ച അന്നത്തെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്ത് സൂപ്പിക്കും ഇല്ലാതെ പോയോ ?.

ഇടതു പക്ഷവും സ്വാശ്രയ കോളേജ് അന്ഗീകാരവും

അമ്പത് ശതമാനം മെറിറ്റ് സീറ്റും മെറിറ്റ് സീറ്റില്‍ പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസും അംഗീകരിക്കുന്ന കോളേജുകള്‍ക്കു മാത്രമേ പിജി കോഴ്സ് അനുവദിക്കൂ എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുപ്രകാരം രേഖാമൂലം കരാറുണ്ടാക്കി.

സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചത്
(കടപ്പാട ദേശാഭിമാനി )

$ മെഡിക്കല്‍ പിജി പ്രവേശനത്തിന് 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കുന്നതില്‍ അലംഭാവം കാട്ടി. എല്‍ഡിഎഫ് ഭരണകാലത്ത് ഈ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയപ്പോള്‍ 50 സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നു പ്രവേശനം നല്‍കണമെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. $ മെയ് 31 ആയിരുന്നു മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള കാലാവധി. സാധാരണനിലയില്‍ മെയ് മൂന്നാം വാരത്തിലാണ് മെഡിക്കല്‍ പിജി പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താറ്. ഇപ്രകാരം മെയ് മൂന്നാം വാരത്തില്‍ പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. മെയ് 30നും സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റ് നല്‍കാത്തതിനാല്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. 30നകം സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ 31ന് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റുകള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെ അറിയിച്ചിരുന്നു. $ തീയതി നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ മെയ് 28നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗംതീരുമാനിച്ചു. എന്നാല്‍ , പോയില്ല. $ സര്‍ക്കാര്‍ പ്രവേശനം നടത്താത്തതിനെ തുടര്‍ന്ന് മെയ് 31ന് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. ഇത് വിവാദമായപ്പോള്‍ ജൂണ്‍ ഏഴിന്, 50 ശതമാനം സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. കോടതി വിധികള്‍ക്ക് വിധേയമായായിരിക്കും പ്രവേശനമെന്ന് വ്യവസ്ഥയും വച്ചു. $ 50 ശതമാനം ഏറ്റെടുത്തതിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ , സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം കൊടുത്തില്ല. ഈ കേസില്‍ സര്‍ക്കാറിന് ഒരു താല്‍പ്പര്യവുമില്ലേ എന്നുവരെ ഹൈക്കോടതി ചോദിച്ചു, ഒടുവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടശേഷമാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. $ മെയ് 31നു ശേഷം പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സമയത്തിനു ശേഷം പ്രവേശനം നല്‍കണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. $ ജൂണ്‍ 27ന് സമാനമായ കേസില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി സമയം നീട്ടിനല്‍കി. മറ്റു സംസ്ഥാനങ്ങള്‍ക്കും സമീപിച്ചാല്‍ സമയം നീട്ടി നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയില്ല. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ 29നു മാത്രമാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. അന്ന് വിധി കിട്ടിയില്ല. കര്‍ണാടകത്തിനു കൊടുത്തപോലെ തങ്ങള്‍ക്കും സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പി വി ദിനേശന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നെന്നാണ് കോടതി ചോദിച്ചത്. ഒടുവില്‍ വെള്ളിയാഴ്ച വരെ പ്രവേശനം നടത്താന്‍ അനുമതി നല്‍കി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയും മാനേജ്മെന്റുകളുടെ ഹര്‍ജി തള്ളി. എംബിബിഎസ്, എന്‍ജി. പ്രവേശനത്തിലും കള്ളക്കളി $ പ്രശ്നം പരിഹരിക്കാന്‍ തന്റെ സര്‍ക്കാറിന് സമയം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ , 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം നിയമം കൊണ്ടുവന്നു. ഈ നിയമത്തിന്റെ ബലത്തില്‍ 2006-ല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍ നിന്നു പിന്മാറി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളുടെ ബലത്തിലായിരുന്നു ഇത്. $ ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുമായി രഹസ്യ ചര്‍ച്ച നടത്തി. പ്രശ്നം ഒത്തുതീര്‍ന്നെന്നും ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം പോലെ തന്നെ പോകാന്‍ ധാരണയായെന്നും മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വം വഹിക്കുന്ന കെ എം മാണി പ്രഖ്യാപിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി സര്‍ക്കാര്‍ അംഗീകരിച്ചതോടെ തങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് മറ്റ് 11 കോളേജും പ്രഖ്യാപിച്ചു. $ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ച മാനേജ്മെന്റ് നടപടിക്കെതിരെ മുഹമ്മദ്കമ്മിറ്റിക്ക് തന്നെ ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. ഫീസ് കാര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നാണ് ഈ സമയം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. $ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തി ഫലപ്രദമായ തീരുമാനമെടുത്തില്ല.

സ്വാശ്രയവും എസ എഫ ഐ സമരവും

യു ഡീ എഫ സര്‍ക്കാരും മനെജ്മെന്റുകലുമായി നടത്തിയ ഒത്തുകളിയെ തുടര്‍ന്നു പ്രവേശനം അട്ടിമറിക്കപ്പെട്ടു .
സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്ന ആവശ്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥിസമൂഹം സമരരംഗത്തായി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യധാരണയുണ്ടാക്കിയവര്‍ വിദ്യാര്‍ഥികളെ മൃഗീയമായി തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണ് അപ്പോള്‍ ചെയ്തത്..എസ എഫ ഐ നടത്തിയ ഈ സമരം ആളികത്താന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരം ഇല്ലാതെ കോടതിയില്‍ പോകേണ്ടി വന്നു. സര്‍ക്കാരിനു അനുകൂലം ആയി ആണ് വിധി വന്നത് എങ്കിലും അത് സര്‍ക്കാരിനു അനുകൂലം ആയിരുന്നോ എന്ന ചോദ്യം ഉയരുന്നു ..മാനേജ്മെന്റുകളുടെ കൂടെ ആയിരുന്നല്ലോ അവര്‍ ഇത് വരെ !!

ഈ വിജയം ആരുടെത്‌ സര്‍ക്കാരിന്റെയോ . അതോ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെയോ?

ലാല്‍സലാം.: എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ഇല്ലാതാകണമെന്ന്‌ ആഗ്രഹിക്കുന്നത്‌ ആര്‌?

ലാല്‍സലാം.: എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ഇല്ലാതാകണമെന്ന്‌ ആഗ്രഹിക്കുന്നത്‌ ആര്‌?