Powered By Blogger

Monday, April 25, 2011

പൃഥ്വിരാജ് വിവാഹിതനായി




ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിയും ദില്ലി ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയാ മേനോനെന്റെ കഴുത്തിലാണ് പൃഥ്വി വരണ്മാല്യം ചാര്‍ത്തിയത്.

പാലക്കാട് തേന്‍കുറിശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിലായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേര്‍മാത്രമാണ് പങ്കെടുത്തതെന്നറിയുന്നു. ചടങ്ങില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തീരര്‍ത്തും ഒഴിവാക്കിയിരുന്നു. ക്യാമറകളും തിക്കുംതിരക്കും ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് വിവാഹം സ്വകാര്യചടങ്ങാക്കിമാറ്റിയതെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്തായാലും അടുത്ത ദിവസങ്ങളിലായി ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായി പൃഥ്വി ഗംഭീരവിരുന്നൊരുക്കുമെന്നും അറിയുന്നു.

എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട്‌ വെച്ച്‌ നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. വധുവിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല.

ഒരു പത്രപ്രവര്‍ത്തകയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലങ്ങനെയൊരു പ്രണയമേ ഇല്ലെന്നായിരുന്നു നടന്റെ നിലപാട്. ഒരു മേനോന്‍ കുട്ടിയാണ് പൃഥ്വിയുടെ മനസ്സിലുള്ളതെന്നും വ്യക്തമായിരുന്നു. മുംബൈയിലുള്ള പ്രതീക്ഷാ മേനോനാണ് കക്ഷിയെന്നും വാര്‍ത്തകള്‍ വന്നു.

എന്നാലിപ്പോള്‍ പൃഥ്വിയുടെ വധുവായിരിക്കുന്നത് ബിബിസിയിലെ പത്രപ്രവര്‍ത്തകയായ ഒരു ‘മേനോന്‍’ തന്നെ. ജോലി ചെയ്യുന്ന സ്ഥലവും പേരിലെ ആദ്യ ഭാഗവും മാത്രമാണ് തെറ്റിയത്

എന്‍ഡോസള്‍ഫാന്‍: തിരിഞ്ഞ് നോട്ടം


എന്‍ഡോസള്‍ഫാന്‍: തിരിഞ്ഞ് നോട്ടം

പുതിയ പഠനങ്ങള്‍ നടന്നതിന് ശേഷം മാത്രമേ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇടത് സര്‍ക്കാറിന്റെ പിന്തുണയോടെ ഭരിച്ചിരുന്ന സമയത്ത് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് കൊണ്ടാണ് പഠനത്തിന് തയ്യാറായത്. എന്ത് കൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അതു പോലെ നിരോധനം നടത്തിയിട്ട് പഠനം നടത്തുവാന്‍ തയ്യാറാകുന്നില്ല! നിരോധനം നടത്തിയ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചക്കാര്‍ ഭരിക്കുന്ന ഈ സര്‍ക്കാര്‍ തന്നെയാണ് പി.ഒ.പി. സമേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ട് പ്രശ്നമില്ല എന്ന് പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുവാന്‍ തിനിയുന്നതും!

11 വര്‍ഷമായി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ത്യയുടെ മുഖ്യ ധാരയിലെത്തിയിട്ട്. കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന ദക്ഷിണ കര്‍ണാടകയിലുള്ള കശുവണ്ടി തോട്ട മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഒരേ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. രണ്ടിടത്തും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. ഇവിടങ്ങളില്‍ ആകാശ മാര്‍ഗ്ഗമാണ് തളി നടന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുന്നേ പദ്രയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മോഹന കുമാര്‍ അവിടെ നടക്കുന്ന “ദുരിതത്തെ” ഡോക്റ്റര്‍മാരുടെ സംഘടനയുള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ മുന്നില്‍ എത്തിച്ചിരുന്നു. ജേര്‍ണലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ-പദ്രയും മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിരുന്നു.

1979ല്‍ ഒരു കര്‍ഷകന്‍ തന്റെ 3 കന്നുകാലി കുട്ടികളുടെ കാലുകള്‍ക്ക് സംഭവിച്ച വൈകല്യങ്ങളാണ് ആദ്യമായി ഈ പ്രദേശത്ത് കീടനാശിനികളുടെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 1981ല്‍ ശ്രീ-പദ്രയുടെ “കശുവണ്ടിക്ക് വേണ്ടി ജീവന്‍ നശിക്കുന്നവരെ” പറ്റിയുള്ള ലേഖനമായിരിക്കാം ഒരു പക്ഷേ ആദ്യമായി ഈ പ്രശ്നത്തെ പുറത്തറിയിക്കുന്നത്.

1984ല്‍ രണ്ട് പഞ്ചായത്തുകള്‍ ആകാശ മാര്‍ഗം മരുന്ന് തളിക്കുന്നതിനെതിരെ റെസലൂഷന്‍ പാസ്സാക്കി. പിന്നീട് ജലസേചന മന്ത്രിയായിരുന്ന സുബ്ബറാവു ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തുവാന്‍ ഉത്തരവിട്ടു. രണ്ട് കൊല്ലത്തോളം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നടന്നില്ല. എന്നാല്‍ അതിന് ശേഷം വീണ്ടും പഴയ പടിയായി. എന്നാല്‍ അത് വരെ നടന്നിരുന്നത് അളവില്ലാത്ത കീടനാശിനി പ്രയോഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ ലോക്കല്‍ ക്ലബുകളും സംഘടനകളും രംഗത്തെത്തി. 1994ല്‍ Kerala Sastra Sahithya Parishad (KSSP) അവരുടെ നിരീക്ഷണം പ്രസിദ്ധീകരിച്ചു. ആകാശ മാര്‍ഗ്ഗം മരുന്ന് തളിക്കുന്നതാണ് പ്രശ്നമെന്നും ഇത് നിര്‍ത്തേണ്ടതാണെന്നും അവര്‍ പറഞ്ഞു വെച്ചു.
 
1998ല്‍ മുന്‍സിഫ് കോര്‍ട്ടില്‍ പെരിയ കൃഷി ഭവനിലെ ജീവനക്കാരിയായ ലീല കുമാരിയും കര്‍ഷകനായ കിട്ടനും ബോര്‍ഡിനെതിരെ കേസ്സ് ഫയല്‍ ചെയ്തു. സ്ഥലം മാറി വന്ന തനിക്കും കുട്ടികള്‍ക്കും സംഭവിക്കുന്ന ആരോഗ്യ പ്രശ്നത്തിന്‍ കാരണം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളിയാണെന്ന് തിരിച്ചറിഞ്ഞാണ് ലീല കുമാരി രംഗത്തെത്തുന്നത്. ലാഭം കിട്ടുവാന്‍ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവന് വില കല്‍പ്പിക്കണ്ട എന്ന ബോര്‍ഡിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അങ്ങിനെ 1999ല്‍ ബോര്‍ഡിന് മരുന്നടി നടത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അവര്‍ ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. ഇതിനിടയില്‍ ലോക്കല്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

അങ്ങിനെ 2000ത്തോടെയാണ് കേരളം ഈ പ്രദേശത്തെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.  2000 മാര്‍ച്ചിലെ പെസ്റ്റിസൈഡ്സ് ന്യൂസില്‍ INTACH (National Heritage)ലെ (തണല്‍) ഉഷ കേരളത്തിലെ ദുരിതംപ്രസിദ്ധീകരിച്ചു. ഉഷ നടത്തിയ സര്‍വേയ്ക്ക് മുന്‍പ് SEEK (The Society for Environmental Education in Keralam)  സര്‍വേ നടത്തിയിരുന്നു. ഉഷയുടെ നിരീക്ഷണത്തില്‍ ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതാണ് അവിടെ താമസിക്കുന്നവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം. 25-35 വയസ്സുള്ള ചെറുപ്പക്കാര്‍ കൌമാരക്കാരുടേത് പോലെയും എന്നാല്‍ ചെറുപ്പക്കാരികള്‍ പ്രായമായവരെ പോലെയും കാണപ്പെടുന്നു എന്ന് ഉഷ പറഞ്ഞ് വെയ്ക്കുന്നു. കൂടാതെ ആണ്‍കുട്ടികളില്‍ മുലകള്‍ വളരുന്നതായും, പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതായും, സ്ത്രീകള്‍ക്ക് മാസമുറ കൃത്യമല്ലയെന്നും അവിടെയുള്ള ഡോക്റ്റര്‍മാര്‍ കണ്ടെത്തിയതായും പറയുന്നു. കൂടാതെ തൊലി പൊട്ടി പൊളിയുന്ന അസുഖവും സര്‍വ്വ സാധാരണമാണ് പോലും. ആകാശമാര്‍ഗ്ഗമുള്ള മരുന്ന് തളിയാണ് ഇതിനെല്ലാം കാരണം എന്ന് കാണാം. 

അതിന് ശേഷം 2000ത്തിന്റെ ഒടുവിലാണ് Centre for Science and Environment (CSE) ഈ പ്രശ്നത്തിലേയ്ക്ക് കടന്ന് വരുന്നത്. ശാസ്ത്രീയമായ പഠനം നടത്തുവാന്‍ അവര്‍ തീരുമാനിക്കുന്നു. 1999ല്‍ തളിക്കാന്‍ കഴിയാതിരുന്ന ബോര്‍ഡ് 2000 അവസാനം മരുന്ന് തളി നടത്തി. ഇത് നടന്ന് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സി.എസ്സ്.ഇ. അവിടെ നിന്നും വെള്ളം, മണ്ണ്, മനുഷ്യരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രക്തം, പാല് തുടങ്ങിയവ ശേഖരിച്ചു.

അവര്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്ലാന്റേഷനില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാനാണ് ആ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നതിലേയ്ക്ക് ആദ്യമായി ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന ആ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അവര്‍ Down To Earth എന്ന മാസികയില്‍ “എന്‍ഡോസള്‍ഫാന്റെ കുട്ടികള്‍” എന്ന തലകെട്ടോടെ 2001 ഫെബ്രുവരിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കാണ്‍പൂര്‍ ഐ. ഐ.ടി.യിലും ഈ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അവിടെ നിന്നുമുള്ള ഫലങ്ങളും സി.എസ്സ്.ഇ.യുടെ ഫലങ്ങളെ ശരിവെയ്ക്കുന്നവയായിരുന്നു.

Endosulfan Spray Protest Action Committee (ESPAC) യുടെയും മറ്റും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അന്നത്തെ ഇടത് സര്‍ക്കാര്‍ കൃഷി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അച്ചുതന്‍ കമ്മിറ്റിയെ നിയമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സാമ്പിളുകള്‍ എടുത്ത് ചെന്നൈയിലെ Fredrick Institute of Plant Protection and Toxicology ലാബില്‍ പരിശോധനയ്യ്ക്ക് അഴയ്ക്കുന്നു. ഒപ്പം കേരള കാര്‍ഷിക സര്‍വകലാശാലയും പഠനത്തിനായി ഇറങ്ങി. 2001 മാര്‍ച്ചില്‍ പി.സി.കെ.യോട് ആകാശ മാര്‍ഗമുള്ള തളിക്കല്‍ നിര്‍ത്തുവാന്‍ മലിനീകരണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

ഇതിനിടയില്‍ ഭരണം മാറുന്നു. വലത് സര്‍ക്കാര്‍ അധികാരത്തില്‍.

തമിഴ്നാട്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ടില്‍ മനുഷ്യരിലും മൃഗങ്ങളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയില്ല എന്നായിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ അവര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ തളി നടന്ന് 2-3 മാസം കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളില്‍ മണ്ണിലും, ഇലകളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയെന്നത് ഗൌരവം നിറഞ്ഞതായി തുടര്‍ന്നു.

2001 ഓഗസ്റ്റില്‍ കാസര്‍ഗോഡ് ചില പ്രദേശങ്ങളില്‍ മരുന്ന് തളിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് കളക്റ്റര്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി.

മനുഷ്യ അവകാശ കമ്മീഷന്‍ സ്വയം ഏറ്റെടുത്ത്  Indian Council of Medical Researchനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ചു. അങ്ങിനെ ഐ.സി.എം.ആര്‍.ന്റെ കീഴിലുള്ള National Institute of Occupational Healthല്‍ നിന്നും 3 പേരെ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ചു.

കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതില്‍ പക്ഷേ എന്‍ഡോസള്‍ഫാന്‍ കൊണ്ട് യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു. എന്നാല്‍ ഈ പഠനം സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടനയാണെന്നതിനാല്‍ വിശ്വസിക്കുക പ്രയാസമായി.

അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തെളിവെടുപ്പുകള്‍ക്ക് അവസാനം പദ്രയിലും പരിസര പ്രദേശത്തും കാണുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിനുള്ള തെളിവുകളില്ല എന്നും എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുവാന്‍ കഴിയില്ല എന്നും ആയിരുന്നു നിരീക്ഷണം. അതിനാല്‍ ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തണം എന്ന് കമ്മിറ്റി നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. കൂടാതെ പ്രശ്ന ബാധിത പ്രദേശത്ത് 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കുവാനും ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗ ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം എന്നും പറഞ്ഞ് വെച്ച് അവര്‍ തലയൂരി.

2002 ജനുവരിയില്‍ എന്‍.ഐ.ഒ.എച്ച്. പഠനത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇതില്‍ ആണ്‍ കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നത് താമസിക്കുന്നതും, പെണ്‍കുട്ടികള്‍ നേരത്തെ ധൃതുമതികളാകുന്നതും, കുട്ടികളില്‍ താഴ്ന്ന ഐ.ക്യു. തുടങ്ങിയവ പ്രശ്ന ബാധിത പ്രദേശത്തുണ്ട് എന്നായിരുന്നു. 2000ത്തില്‍ ഉഷ പ്രസിദ്ധീകരിച്ചതും ഇത് തന്നെയായിരുന്നു.

ഇതിനിടയില്‍ തണല്‍ എന്ന എന്‍.ജി.ഒ. തങ്ങളുടെ പഠന റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം പുറത്ത് വിട്ടു (പി.ഡി.എഫ്.). അതിലും മറ്റ് പ്രദേശത്തെ അപേക്ഷിച്ച് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വഷളാണെന്നായിരുന്നു.

ഈ പ്രശ്നങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കുവാന്‍ കൃഷി മന്ത്രിയായ ഗൌരിയമ്മയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് നടക്കാതെ വന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഇത് വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പത്ര സമ്മേളനങ്ങള്‍ നടത്തി! എന്നാല്‍ ലോകത്ത് ഒരിടത്തും ഇത് വരെ ജനങ്ങള്‍ ഇത് പോലെ കീടനാശിനിക്ക് വിധേയരായിട്ടില്ല എന്നത് അവര്‍ മനപൂര്‍വ്വം വിഴുങ്ങി!

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സ്. അച്ചുതാനന്ദന്‍ ശക്തമായ ഭാഷയില്‍ രംഗത്തെത്തി.

കേരള സര്‍ക്കാര്‍ നിരോധനത്തിനെതിരെ നിര്‍മ്മാതാക്കള്‍ കേരള ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റും പഠിച്ച് വേണ്ടത് ചെയ്യുവാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന നിയമം വലത് സര്‍ക്കാര്‍ പിന്വലിച്ചു. പകരം പെരളയില്‍ 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചപ്പോള്‍ കേരളത്തിലെ മറ്റിടങ്ങളില്‍ ആകാശ മാര്‍ഗ്ഗം തളിക്കുന്നത് മാത്രം സര്‍ക്കാര്‍ നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവിറക്കി.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ എന്‍.ഐ.ഒ.എച്ച്. ആദ്യ പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. അങ്ങിനെ ഡ്യുബെ കമ്മിറ്റി രൂപീകരിച്ചു.

ഈ സമയത്താണ് എന്‍.ഐ.ഒ.എച്ച്. അവരുടെ പൂര്‍ണ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് (പി.ഡി.എഫ്.).

തങ്ങളുടെ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലത്തും അല്ലാത്ത സ്ഥലത്തും നിന്നുള്ള സാമ്പിളുകളില്‍ വ്യക്തമായ വ്യത്യാസം ഉണ്ടെന്നും അതിനാല്‍ പ്രശ്നബാധിത പ്രദേശത്തെ മാനസികമായ, ശാരീരികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്  കാരണം എന്‍ഡോസള്‍ഫാന്‍ തന്നെ. പ്രശ്ന ബാധിത പ്രദേശത്തെ മനുഷ്യരില്‍ കാണുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ മൃഗങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി പ്രസിദ്ധീകരിച്ചവ പോലെ തന്നെയാണെന്നാണെന്ന് പറയുന്നു. സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യം ഉണ്ട് എന്നായിരുന്നു സി.എസ്സ്.ഇ. 2001ല്‍ പറഞ്ഞത്.

എന്‍.ഐ.ഒ.എച്ച്. റിപ്പോര്‍ട്ടില്‍ നിന്നുള്ള കുറച്ച് ഭാഗം [ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി] Environmental Health Perspectives എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പി.ഡി.എഫ്.).

2002 ആഗസ്റ്റില്‍ കേരള ഹൈകോടതി എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ താല്‍ക്കാലികമായി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി (പി.ഡി.എഫ്.). തിരുവനന്തപുരം നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് എന്ന സംഘടനയാണ് കേസ്സ് ഫയല്‍ ചെയ്തിരുന്നത്. ഡ്യുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനിടയില്‍ കേരളത്തില്‍ ശിവരാമന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2003 ആഗസ്റ്റില്‍ (പി.ഡി.എഫ്.).  എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് സാധാരണ പ്രദേശത്തേതിനേക്കാള്‍ ക്യാന്‍സര്‍, ശാരീരിക-മാനസിക പ്രശ്നങ്ങള്‍, വന്ദ്യത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ വാണി നഗറില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് അസ്ഥികള്‍ക്ക് രൂപമാറ്റങ്ങളും, കേന്ദ്ര നാഡീ വ്യൂഹത്തില്‍ തകരാറുകളും പലരിലും കണ്ടെത്തി. ഈ സ്ഥലത്തെ കുട്ടികള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നതും എന്ന് അവര്‍ പറയുന്നു. ഇതിനെല്ലാം കാരണം ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതല്ലാതെ മറ്റൊരു കാരണവും കാണാനില്ല എന്നാണ് ശിവരാമന്‍ റിപ്പോര്‍ട്ട് പറയുന്നത്.

അതിനാല്‍ ആകാശം വഴിയുള്ള എന്‍ഡോസള്‍ഫാന്‍ തളി നിരോധിക്കണമെന്നും, രോഗ ബാധിതരായവര്‍ക്ക് വിദഗ്ദ്ധ ചികിത്സകളും മറ്റ് സഹായങ്ങളും നല്‍കുവാന്‍ വേണ്ട നടപടി എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഡ്യുബെ കമ്മിറ്റിയുടെ രഹസ്യ റിപ്പോര്‍ട്ട് വരുന്നത് 2003 മാര്‍ച്ചിലാണ്! അവര്‍ പറഞ്ഞ് വെച്ചത് എന്‍ഡോസള്‍ഫാന് പദ്രയില്‍ കാണുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമില്ല എന്നാണ്. എന്നാല്‍ ആകാശം വഴിയുള്ള തളിക്കല്‍ നിരോധിക്കണം എന്നും. കമ്മിറ്റിയിലെ പലരും ഡ്യൂബെയുടെ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഈ കമ്മിറ്റിയില്‍ നടന്ന തിരിമറികള്‍ പിന്നീട് “ഡൌണ്‍ ടു എര്‍ത്ത്” പുറത്ത് കൊണ്ട് വന്നിരുന്നു. എന്‍.ഐ.ഒ.എച്ച്.ന്റെ റിപ്പോര്‍ട്ട് പാടേ നിരാകരിച്ചു കൊണ്ടാണ് ഡ്യൂബെ അവസാന തീരുമാനത്തില്‍ എത്തുന്നത്. എന്നാല്‍ എന്‍.ഐ.ഒ.എച്ച്.ന്റെ അന്വേഷണ ഫലം അന്താരാഷ്ട്ര ജേര്‍ണല്‍ അംഗീകരിച്ചു എന്നത് തന്നെ ഡ്യൂബെ റിപ്പോര്‍ട്ടിലെ കള്ളത്തരം പുറത്ത് കൊണ്ട് വരുന്നു. 2003 ഒക്ടോബറില്‍ കേന്ദ്ര ഗവണ്മെന്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി നല്‍കി. ഡ്യൂബെ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമാക്കിയെടുക്കുവാന്‍ പല തെളിവുകളും മറച്ച് വെച്ചു എന്ന് “ഡൌണ്‍ ടു എര്‍ത്ത്” തെളിവുകള്‍ നിരത്തി.


തുടര്‍ന്ന് കേന്ദ്രം മായി കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ അവരും മറുത്ത് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല! അപ്പോഴേയ്ക്കും 2004 കഴിഞ്ഞു. ഈ സമയത്താണ് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ മാറി ഇടത് പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്ന സമയമാണ് 2004 മെയ്.

കോടതിയുടെയും മറ്റും ഇടപെടല്‍ നടന്നതിനാല്‍ പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ച് 2005 ഡിസമ്പറില്‍ കേന്ദ്ര ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു (പി.ഡി.എഫ്.).

2006 മെയ് മാസത്തോടെ കേരളത്തിലും ഭരണം മാറി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പിന്തുണ നല്‍കിയിരുന്ന വി.എസ്സ്. മുഖ്യ മന്ത്രി ആയതോടെ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരമാകുമെന്ന് വിശ്വാസം എല്ലാവര്‍ക്കും. അവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ തുടങ്ങിയെങ്കിലും വേണ്ടത് പോലെ ലഭിച്ചില്ല എന്നും കാണാം.

പിന്നീടുള്ള വര്‍ഷങ്ങളില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ എതിരാളികളുമായി വാഗ്പയറ്റുകളും കേസ്സുകളുമായി മുന്നോട്ട് പോകുന്നതാണ് കണ്ടത്.

പിന്നീട് കേരള ജനത ഉണരുന്നത് 2010 ഒക്ടോബറില്‍ ജനീവയില്‍ നടന്ന പി.ഒ.പി. മീറ്റിങ്ങില്‍ ഇന്ത്യ മാത്രം എന്‍ഡോസള്‍ഫാനെ അനുകൂലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോഴാണ്. തൊട്ട് പുറകേ കെ.വി. തോമസ്സിന്റെ വാക്കുകളും എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമാക്കി.

2010 നവമ്പറില്‍ മലിനീകരണ ബോര്‍ഡ് കേരളത്തില്‍ മൊത്തമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി (പി.ഡി.എഫ്.). 2008 മുതല്‍ 2010 വരെ മലിനീകരണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ് മേഖലയിലെ പ്രശ്ന പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിരിക്കുന്നു! ഷിരിയ പുഴയിലും അടുത്തുള്ള തോട്ടിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്!

2001ലാണ് കാസര്‍ഗോഡ് പി.സി.കെ.യുടെ കീഴിലുള്ള സ്ഥലത്ത് ആകാശ മാര്‍ഗമുള്ള മരുന്ന് തളി മലിനീകരണ ബോര്‍ഡ് തടഞ്ഞത്. 2004ല്‍ കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിറുത്തി മലിനീകരണ ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു. പ്രശ്നബാധിത പ്രദേശത്ത് വര്‍ഷങ്ങളായി മരുന്നടി നടന്നിട്ടില്ല എന്നതിനാല്‍ തന്നെ 2008-2010 കാലയളവില്‍ ബോര്‍ഡിന്റെ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തി എന്നത് വളരെ ഗൌരവ പൂര്‍വ്വമായി എടുക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്റെ ഹാഫ് ലൈഫ് മാസങ്ങള്‍ മാത്രമാണ് എന്നതിനാല്‍ പണ്ട് തളിച്ച ഈ കീടനാശിനിയുടെ അളവ് എത്ര ഭീകരമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നു.

കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയിലും ഈപ്രശ്നങ്ങളുണ്ട്. കര്‍ണാടക മാര്‍ച്ച് 15ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി. എന്നാല്‍ ഇതിനെതിരെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടന കര്‍ണ്ണാടകയിലെ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു കഴിഞ്ഞു.

കാസര്‍ഗോഡ് കാണുന്ന അതേ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് അതിര്‍ത്തി ജില്ലയിലെ കശുമാവിന്‍ തോട്ടത്തിലും അതിനടുത്തും താമസിക്കുന്ന കര്‍ണ്ണാടകയിലും ഉള്ളത്. രണ്ടിടത്തും തളിച്ചത് എന്‍ഡോസള്‍ഫാന്‍. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് കേന്ദ്രത്തിലെ ഭരണകര്‍ത്താക്കള്‍ വാദിക്കുമ്പോള്‍ 2000 കോടിക്ക് മുകളില്‍ കച്ചവടം നടക്കുന്ന ഈ കീടനാശിനിയുടെ “ബലം” മനസ്സിലാക്കാം!

അടുത്ത പി.ഒ.പി. മീറ്റിങ്ങ് അടുത്തെത്തിയിരിക്കുന്നു. ഈ വരുന്ന 25 മുതല്‍ 29 വരെയാണ്.  പക്ഷേ ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. അമേരിക്കയില്‍ കര്‍ഷകരില്‍ ചിലര്‍ക്ക് തലകറക്കവും, നാഡീ വ്യൂഹ സംബന്ധമായ താല്‍ക്കാലിക പ്രശ്നവും മാത്രമേ കണ്ടതുള്ളൂ എന്നാല്‍ മത്സ്യങ്ങളിലും, കാടുകളിലെ ജീവജാലങ്ങള്‍ക്കും, പക്ഷികള്‍ക്കും വംശനാശം സംഭവിക്കുന്നു എന്ന വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനാലും അവര്‍ അത് നിരോധിച്ചു, അവിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കന്‍ കമ്പനിതന്നെ ആയിട്ട് പോലും. എന്നാല്‍ ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും ജീവിക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും മന്മോഹനും കൂട്ടര്‍ക്കും ഇനിയും തെളിവ് വേണം പോലും! ഇടതിന്റെ സഹകരണത്തില്‍ ഭരണം നടത്തിയ സമയത്ത് പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ച് ഉത്തരവിട്ടത് പോലെ ഇന്ത്യയിലും നിരോധിച്ച് ഉത്തരവിടുന്നതിന് എന്തിന് മടിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് മന്മോഹനും കൂട്ടരുമാണ്.   


ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും പണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ദുരന്ത മുഖങ്ങള്‍ പലതും ഇല്ലാതായി. പുതിയ മുഖങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നു. എന്നാല്‍ ദുരിത ബാധിതര്‍ക്ക് വേണ്ട വിധത്തിലുള്ള സഹായം കേന്ദ്രത്തിന്റെ പിടിവാശി മൂലം നഷ്ടപ്പെട്ടിരിക്കുന്നു. ആകെയുള്ള ആശ്വാസം എന്‍.ജി.ഒ.കളും, ചില രാഷ്ട്രീയ സംഘടനകളും പിന്നെ കേരള സര്‍ക്കാരിന്റെ സഹായവും മാത്രം.

 കടപ്പാട്: ഡൌണ്‍ ടു എര്‍ത്ത്, സി.എസ്സ്.ഇ., തണല്‍, മറ്റ് റിപ്പോര്‍ട്ടുകള്‍

Sunday, April 24, 2011

വിഷമരുന്നിന്റെ രാഷ്ട്രീയം


വിഷമരുന്നിന്റെ രാഷ്ട്രീയം

വിഷമരുന്നിന്റെ രാഷ്ട്രീയം
സ്വന്തം ജീവന് പറങ്കിയണ്ടിയോളം വില കിട്ടാതെ ചത്തുജീവിക്കുന്ന കാസര്‍കോട്ടെയും മറ്റു പലേടത്തെയും എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരേ മാപ്പ്! ചത്തു ജീവിക്കുന്നവരെ വെച്ച് വിലപേശരുതെന്ന് നമ്മെ പഠിപ്പിച്ചത് പഴമക്കാരുടെ സംസ്‌കാരം. പക്ഷേ, വ്യവസായികളുമായി വിലപേശി ജീവിക്കുന്ന നമ്മുടെ പല ഭരണകര്‍ത്താക്കള്‍ക്കും അത് കാര്യമല്ല. ഒന്നു ചീഞ്ഞാല്‍ മാത്രമേ മറ്റൊന്നിന് വളമാവൂ എന്നാണ് അവരുടെ വിശ്വാസ പ്രമാണം. ആരും ചത്തുജീവിക്കട്ടെ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സമയമായില്ല എന്ന് അവരെക്കൊണ്ട് പറയിക്കുന്നത് ഈ ചിന്താഗതിയല്ലാതെ മറ്റെന്താണ്? കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ പൂച്ച് പുറത്തുകൊണ്ടുവരാന്‍ വിഷമരുന്നിന്റെ രാഷ്ട്രീയക്കാഴ്ചകള്‍ നമ്മെ പ്രേരിപ്പിക്കുന്നു.
അഴിമതിക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ ദല്‍ഹിയില്‍ എത്തിയപ്പോള്‍, അഴിമതിയെ പ്രതിരോധിക്കുന്ന നിയമം ഉണ്ടാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ലോക്പാല്‍ ബില്ലിന് പല്ലും നഖവും ഉണ്ടാക്കാന്‍ പോകുന്ന അരഡസന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയിലെ ശരദ്പവാറിനെയാണ് ഹസാരെ പേരെടുത്ത് പറഞ്ഞത്. മുംബൈയിലും മറ്റും ഇത്രയേറെ ആസ്തിയുള്ള പവാര്‍ അംഗമായിരിക്കുന്ന ഒരു സമിതി അഴിമതി നേരിടുന്ന ബില്ലുണ്ടാക്കാന്‍ പുറപ്പെട്ടാല്‍ ആ ബില്ലിന്റെ ഗതിയെന്താവുമെന്ന ഒറ്റ വാചകം അണ്ണാ ഹസാരെ ചോദിച്ചപ്പോള്‍, മണിക്കൂറുകള്‍ക്കകം പവാര്‍ മന്ത്രിതല സമിതിയില്‍ നിന്ന് രാജിവെച്ച് തടിയൂരി. ഹസാരെയോട് ഏറ്റുമുട്ടാന്‍ പാകത്തിലൊരു ശുദ്ധരാഷ്ട്രീയം പവാറിന്റെ പക്കല്‍ ഇല്ലെന്നതു തന്നെയായിരുന്നു കാരണം. ഹസാരെ സൂചിപ്പിച്ച ആസ്തിയൊന്നും പവാര്‍ ഉപ്പു കുറുക്കാന്‍ പോയി ഉണ്ടാക്കിയതല്ല. കഴിഞ്ഞ ഏഴുവര്‍ഷമായി കേന്ദ്രമന്ത്രിയാണ് പവാര്‍. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന മട്ടിലാണ് ഭരണം. കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കാര്യം നോക്കാന്‍ മന്ത്രിക്ക് സമയമില്ല. മുംബൈയിലെ വ്യവസായ ലോബിക്കും ക്രിക്കറ്റിനുമൊക്കെ വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പവാറിന്റെയടുത്ത് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന് തിരിച്ചുമുണ്ട്.
വന്‍കിട കോള കമ്പനി ഉല്‍പന്നങ്ങളിലെ കീടനാശിനി അംശം പഠിച്ചത് പവാറിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയാണ്. കേരളത്തിന്റെ റേഷനരി വെട്ടിക്കുറച്ച് ഇമ്മാതിരിയാക്കിയത് പവാറിന്റെ അധ്യക്ഷതയിലാണ്. എന്നിട്ട് കൊണ്ടുവന്ന ഓപണ്‍ മാര്‍ക്കറ്റ് സ്‌കീം പ്രകാരം അരിയും ഗോതമ്പുമൊക്കെ മില്ലുകാര്‍ക്കു കൂടി വിലക്കുറവില്‍ കിട്ടുന്നു. റേഷന്‍ കടകളിലേക്ക് നല്‍കാന്‍ അരിയില്ലെങ്കിലെന്ത്? വന്‍കിട മില്ലുടമകള്‍ പവാറിനോട് കടപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകാരുടെ താല്‍പര്യത്തിനൊത്ത് ഇറക്കുമതിയും കയറ്റുമതിയും പവാര്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണം എത്രയോ കാലമായി നിലനില്‍ക്കുന്നു. അതിനൊത്ത് വില കൊടുക്കാന്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ ഉപയോക്താക്കള്‍ വിഷമിച്ചു കൊള്ളണം. വിലക്കയറ്റം രൂക്ഷമായപ്പോള്‍ അത് നിയന്ത്രിക്കാന്‍ മെനക്കെടുന്നതിന് പകരം വ്യവസായികള്‍ നിയന്ത്രിക്കുന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷനാകാന്‍ പാഞ്ഞു നടന്നയാളാണ് അദ്ദേഹം. അധികാരത്തിന്റെ ബലം പവാര്‍ വ്യവസായികളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമക്കേടിലും പങ്കുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പൊതുജനങ്ങള്‍ക്ക് നീരാ റാഡിയയില്‍ നിന്ന് പകര്‍ന്നു കിട്ടിയ വിവരം.
ഇന്ത്യയിലെ കര്‍ഷകര്‍ രക്ഷപ്പെടേണ്ടത് എന്‍ഡോസള്‍ഫാന്‍ കൊണ്ടാണെന്ന മട്ടില്‍ വാദിക്കുന്ന കൃഷിമന്ത്രിയെ വ്യവസായികളുടെ പ്രതിനിധിയെന്നാണോ, കൃഷി വകുപ്പ് വ്യവസായമാക്കിയ മന്ത്രിയെന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ സംശയം വേണ്ടൂ. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെക്കുറിച്ച് എം.പിമാര്‍ ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ വെറുതെയങ്ങ് നിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിന് വേണ്ടെങ്കിലും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ കര്‍ഷകരും സംസ്ഥാനങ്ങളും ഉണ്ട്. അതാരൊക്കെയാണെന്ന് പക്ഷേ, മന്ത്രി പറഞ്ഞില്ല. കീടനാശിനിക്കല്ല, അത് പ്രയോഗിച്ച രീതിക്കാണ് കുഴപ്പമെന്നും മന്ത്രി എം.പിമാരെ പഠിപ്പിച്ചു. കേരളത്തില്‍ ദുരന്തബാധിതരുണ്ടെങ്കില്‍, അതിന് കാരണം ഏരിയല്‍ സ്‌പ്രേയാണ്. അതുവഴിയുണ്ടാകുന്ന പിഴവിന് സംസ്ഥാന സര്‍ക്കാര്‍ വേണം നഷ്ടപരിഹാരം നല്‍കാന്‍. മരുന്നു കമ്പനിയെ കുറ്റപ്പെടുത്തിയതു കൊണ്ടു കാര്യമില്ല. അപ്പോള്‍ മരുന്ന് നിരോധിക്കണമെന്ന കര്‍ണാടകത്തിന്റെയും മറ്റും ആവശ്യമോ എന്നായി എം.പിമാരുടെ ചോദ്യം. അതിന് വ്യക്തമായ മറുപടി പവാര്‍ നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്ന ഐ.സി.എം.ആറിന്റെ പഠനം കഴിഞ്ഞിട്ടാകട്ടെ ബാക്കികാര്യം എന്നു പറഞ്ഞ് പവാര്‍ വിഷയം വിട്ടു.
എന്തിന് പവാറിനെ പറയണം? എന്‍ഡോസള്‍ഫാനെതിരായ കേരളത്തിലെ വികാരത്തിനൊത്ത് നില്‍ക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയില്‍ ചാഞ്ചാടിക്കളിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടാണോ, പവാറിനെ താങ്ങുന്ന അദ്ദേഹത്തിന്റെ കേരളത്തിലെ എന്‍.സി.പിക്കാരോടാണോ കാസര്‍കോട്ടെ ചത്തുജീവിക്കുന്ന ഒരു കൂട്ടമാളുകള്‍ സഹതപിക്കേണ്ടത്? എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് കേരളത്തിന്റെ പൊതുവികാരം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ള നിലപാടും അതു തന്നെ. പക്ഷേ, കേരളം വിട്ട് ദല്‍ഹിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആടുന്നു. കേന്ദ്രസര്‍ക്കാറിനെ ഏറ്റവും പെട്ടെന്ന് തിരുത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണ്. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ ദുരവസ്ഥ നന്നായറിയുന്ന അവര്‍, ആ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് വേണ്ടത്. വമ്പന്‍ വ്യവസായികളുടെ താല്‍പര്യത്തിനൊത്ത് നില്‍ക്കുന്ന കേന്ദ്രത്തിലുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താതെ, രാഷ്ട്രീയം കളിക്കുകയാണ് അവര്‍. തങ്ങളേക്കാള്‍ വില കേന്ദ്രത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉടമകള്‍ക്കുണ്ടെന്ന പച്ചപ്പരമാര്‍ഥം മറച്ചുവെക്കാന്‍ ന്യായീകരണ രാഷ്ട്രീയം നടത്തുന്ന സംസ്ഥാന കോണ്‍ഗ്രസുകാരെയും എന്‍.സി.പിക്കാരെയും നോക്കി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹതപിക്കാതെ വയ്യ.
കുമ്പളങ്ങിയുടെ ഗ്രാമസ്‌പന്ദനം ഒപ്പിയെടുക്കാന്‍ പുസ്തകങ്ങള്‍ പലത് എഴുതി നോക്കിയ ആളാണ് മന്ത്രി കെ.വി. തോമസ്. അത്തരം പറച്ചിലുകള്‍ക്കപ്പുറം, കര്‍ഷക ഗ്രാമങ്ങളുടെ കണ്ണീരിനോടുള്ള പുറംപൂച്ച് എന്‍ഡോസള്‍ഫാന്‍ നിലപാടിലൂടെ അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നയം കൃഷി സഹമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നാവിലൂടെയാണ് കേരളത്തിന് കൂടുതല്‍ വ്യക്തമായത്. കേരളത്തില്‍ വിരുദ്ധവികാരം ആളിപ്പടര്‍ന്നപ്പോള്‍ തോമസ് വളയച്ചാട്ടം ചാടി നാലുകാലില്‍ നിന്നുവെന്നത് മാസങ്ങള്‍ മാത്രം പഴക്കമുള്ള ചരിത്രം. ഇപ്പോള്‍ കേന്ദ്രത്തെ തിരുത്താതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ അത് ഭാഷയുടെ പല വഴക്കങ്ങളിലൂടെ പറഞ്ഞുവെക്കുന്നു. കേന്ദ്രത്തില്‍ കേരളത്തിന്റെ അരഡസന്‍ മന്ത്രിമാരുള്ള ഈ നേരത്ത് കേരളവും കര്‍ണാടകവും നിരോധിച്ച, മറ്റു പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഒരു വിഷമരുന്ന് നിരോധിക്കുന്നതിന് നമുക്ക് കഴിയുന്നില്ല. ദേശീയ മനുഷ്യാവകാശ കമീഷന്റെ ശിപാര്‍ശ പ്രകാരം ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 217 കോടിയും പുനരധിവാസ പാക്കേജിന് 125 കോടിയും നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തും ആരോഗ്യ പ്രശ്‌നങ്ങളുടെ പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ നടന്ന പഠനങ്ങളത്രയും എന്‍ഡോസള്‍ഫാന് എതിരാണ്. ആരോഗ്യ പരിരക്ഷയില്‍ കേരളത്തെ പുകഴ്ത്തുന്ന കേന്ദ്രം, എന്‍ഡോസള്‍ഫാനെതിരായ സര്‍വകക്ഷി സംഘത്തിന്റെ ആവശ്യം മാനിക്കുന്നില്ല. എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തുന്ന 160ലധികം പഠന റിപ്പോര്‍ട്ടുകളും, ഈ മാരക കീടനാശിനി ഇതിനകം 81 രാജ്യങ്ങള്‍ നിരോധിച്ചതും മനഃപൂര്‍വം മറക്കുന്നു.
അപ്പോള്‍, പവാറും ജയ്‌റാം രമേശും പ്രധാനമന്ത്രിയുമൊക്കെ മനസാ വാചാ കര്‍മണാ പിന്തുണക്കുന്ന എന്‍ഡോസള്‍ഫാന്‍ ഐ.സി.എം.ആറിന്റെ പഠനം കഴിഞ്ഞാലും നിരോധിക്കപ്പെടുമെന്ന് കരുതണമോ? ജൈവ വിനാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ജനീവയില്‍ ചേരുന്ന സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാനെതിരെ നിലപാട് ഇന്ത്യ സ്വീകരിക്കുമെന്ന് കരുതണമോ? അതുകൊണ്ട്, സ്വന്തം ജീവന് പറങ്കിയണ്ടിയോളം വില കിട്ടാതെ ചത്തുജീവിക്കുന്ന കാസര്‍കോട്ടെയും മറ്റു പലേടത്തെയും എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരേ മാപ്പ്! പുറമേക്കെങ്കിലും ഒറ്റ സ്വരത്തില്‍ പറഞ്ഞിട്ടും നിരോധിക്കാന്‍ കഴിയാത്ത എന്‍ഡോസള്‍ഫാന്‍ ഭീമനെ കേരളത്തിലെ മൂന്നു കോടി മനുഷ്യരൊന്നു നമിച്ചോട്ടെ!

Friday, April 22, 2011

U.S. government should ‘continue to cultivate' Mamata


U.S. government should ‘continue to cultivate' Mamata

SURESH NAMBATH
SHARE  ·   COMMENT   ·   PRINT   ·   T+  
A cable noted that with the backing of a large parliamentary constituency and allied with the ruling Congress party, “Banerjee's Trinamool is well placed to win the 2011 state assembly elections,” if she travels in the same route.
The HinduA cable noted that with the backing of a large parliamentary constituency and allied with the ruling Congress party, “Banerjee's Trinamool is well placed to win the 2011 state assembly elections,” if she travels in the same route.
Consulate found ‘encouraging signs' her regime would be ‘friendlier' than Left Front
American diplomats pushed United States government officials to cultivate the All India Trinamool Congress leader Mamata Banerjee, following her party's success in West Bengal in the 2009 Lok Sabha election, even while recording scepticism about whether she had changed from being a political maverick to being able to lead the State as Chief Minister.
“Her party's public rhetoric, devoid of any anti-Americanism, and private outreach to post's officers are encouraging signs that a Banerjee-led West Bengal government will be friendlier to the United States than the current CPI-M one,” the Kolkata Consulate reasoned in an October 20, 2009 cable (230353: unclassified) sent under the name of Consul General Beth A. Payne. “Post recommends USG officials continue to cultivate Banerjee, who has not yet visited the United States, in her current capacity as Railways Minister and the likely next Chief Minister of West Bengal.”
However, the Consulate remained unsure whether Ms. Banerjee had really made the transition from firebrand to able administrator.
The cable, accessed by The Hindu through WikiLeaks, offers this interesting assessment: “Skepticism remains whether Banerjee's makeover truly represents a new product — cooler, more level-headed, and willing to accept outside advice — or simply the season's new political makeup. Consensus exists that she is conscientiously trying to transform her image from political maverick and firebrand to a woman ready, able and willing to lead India's fourth most populous state.”
The Kolkata Consulate cable, headlined “Trinamool's Mamata Banerjee: from oppositional street fighter to West Bengal Chief Minister-in-waiting,” described how Ms. Banerjee sought to re-brand herself. “Since the May 2009 parliamentary elections elevated West Bengal's regional party, All India Trinamool Congress, from obscurity to the second largest constituent party in the United Progressive Alliance, its leader, Mamata Banerjee, has conscientiously sought to re-brand herself as West Bengal's Chief Minister-in- waiting. She is using the considerable administrative resources at her disposal as Railway's Minister, political resources as leader of the state opposition party, and personal resources to initiate this transformation. Supporters and critics acknowledge the new image, but question whether it is indeed a new product, or simply new packaging.”
The cable noted that with the backing of a large parliamentary constituency and allied with the ruling Congress party, “Banerjee's Trinamool is well placed to win the 2011 state assembly elections if she can continue along her current path of self-restraint and avoid making any mistakes along the way.”
The Kolkata Consulate appears to have been impressed with Ms. Banerjee's efforts to woo business, notwithstanding the “anti-industry” label she acquired after opposing land acquisition in Singur and Nandigram.
Under a section, “Mamata Courts Industry and Vice Versa,” the cable reported how Ms. Banerjee “assiduously courted Kolkata's business community through outreach and appointment of respected business advisors” to combat her perceived ‘anti-industry' label. “While the business community has not forgiven her for driving Tata Motors small car project out of the state, they are warming up to her, as they too see which way the winds are blowing.”
In a segment titled “Change That West Bengal Can Believe In,” echoing President Barack Obama's “Change we can believe in” election campaign of 2008, the cable said Ms. Banerjee was “inspiring the faithful, and convincing the agnostic, that the Communist Party of India — Marxist's 33 year-uninterrupted rule of West Bengal is set to end.” Describing her as the most popular politician in the State, the Consulate cable added that Ms. Banerjee was widely viewed as the “only one that can lead the charge for change.”
U.S. government should ‘continue to cultivate' Mamata

SURESH NAMBATH
SHARE · COMMENT (1) · PRINT · T+

The Hindu A cable noted that with the backing of a large parliamentary constituency and allied with the ruling Congress party, “Banerjee's Trinamool is well placed to win the 2011 state assembly elections,” if she travels in the same route.
RELATED
NEWS
WikiLeaks disclosure shows U.S. wants Trinamool to win: Karat
230353: From oppositional street fighter to West Bengal chief minister-in-waiting
‘Mulford had an exaggerated notion of U.S. influence in India'
‘The Kremlin on the Jumna'
Hyderabad a U.S. visa fraud hub
TOPICS
India
West Bengal

election
regional elections

politics
espionage and intelligence

Consulate found ‘encouraging signs' her regime would be ‘friendlier' than Left Front
American diplomats pushed United States government officials to cultivate the All India Trinamool Congress leader Mamata Banerjee, following her party's success in West Bengal in the 2009 Lok Sabha election, even while recording scepticism about whether she had changed from being a political maverick to being able to lead the State as Chief Minister.

“Her party's public rhetoric, devoid of any anti-Americanism, and private outreach to post's officers are encouraging signs that a Banerjee-led West Bengal government will be friendlier to the United States than the current CPI-M one,” the Kolkata Consulate reasoned in an October 20, 2009 cable (230353: unclassified) sent under the name of Consul General Beth A. Payne. “Post recommends USG officials continue to cultivate Banerjee, who has not yet visited the United States, in her current capacity as Railways Minister and the likely next Chief Minister of West Bengal.”

However, the Consulate remained unsure whether Ms. Banerjee had really made the transition from firebrand to able administrator.

The cable, accessed by The Hindu through WikiLeaks, offers this interesting assessment: “Skepticism remains whether Banerjee's makeover truly represents a new product — cooler, more level-headed, and willing to accept outside advice — or simply the season's new political makeup. Consensus exists that she is conscientiously trying to transform her image from political maverick and firebrand to a woman ready, able and willing to lead India's fourth most populous state.”

The Kolkata Consulate cable, headlined “Trinamool's Mamata Banerjee: from oppositional street fighter to West Bengal Chief Minister-in-waiting,” described how Ms. Banerjee sought to re-brand herself. “Since the May 2009 parliamentary elections elevated West Bengal's regional party, All India Trinamool Congress, from obscurity to the second largest constituent party in the United Progressive Alliance, its leader, Mamata Banerjee, has conscientiously sought to re-brand herself as West Bengal's Chief Minister-in- waiting. She is using the considerable administrative resources at her disposal as Railway's Minister, political resources as leader of the state opposition party, and personal resources to initiate this transformation. Supporters and critics acknowledge the new image, but question whether it is indeed a new product, or simply new packaging.”

The cable noted that with the backing of a large parliamentary constituency and allied with the ruling Congress party, “Banerjee's Trinamool is well placed to win the 2011 state assembly elections if she can continue along her current path of self-restraint and avoid making any mistakes along the way.”

The Kolkata Consulate appears to have been impressed with Ms. Banerjee's efforts to woo business, notwithstanding the “anti-industry” label she acquired after opposing land acquisition in Singur and Nandigram.

Under a section, “Mamata Courts Industry and Vice Versa,” the cable reported how Ms. Banerjee “assiduously courted Kolkata's business community through outreach and appointment of respected business advisors” to combat her perceived ‘anti-industry' label. “While the business community has not forgiven her for driving Tata Motors small car project out of the state, they are warming up to her, as they too see which way the winds are blowing.”

In a segment titled “Change That West Bengal Can Believe In,” echoing President Barack Obama's “Change we can believe in” election campaign of 2008, the cable said Ms. Banerjee was “inspiring the faithful, and convincing the agnostic, that the Communist Party of India — Marxist's 33 year-uninterrupted rule of West Bengal is set to end.” Describing her as the most popular politician in the State, the Consulate cable added that Ms. Banerjee was widely viewed as the “only one that can lead the charge for change.”

(This article is a part of the series "The India Cables" based on the US diplomatic cables accessed by The Hindu via Wikileaks.)

Keywords: cable230353, WikiLeaks, The India Cables, cablegate, U.S., Left Front Government, Trinamool Congress chief, Mamata Banerjee, CPI(M), U.S. diplomatic cables

Thursday, April 21, 2011

ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക് വരുക ബിനോയ് വിശ്വം


ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക് വരുക

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ജനതയൊട്ടാകെ നടത്തുന്ന പോരാട്ടങ്ങളെ  അനുഭാവപൂര്‍വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷംചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാറിനെ നാം എന്തുപേരിലാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍കോട് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത്  ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.
ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതി യോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്‌ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍, നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.
സ്വന്തം ജനത നരകയാതനയും പേറി മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് 'കൊലവിളി' മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടിവന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറാകട്ടെ, എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കാനാണ് ഇപ്പോഴും ഉത്സാഹിക്കുന്നത്.
1956ല്‍ ബോംബെയില്‍ നിന്ന് ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിങ്ങിനെപ്പോലെ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റിസ് ഷായെ അന്വേഷണ കമീഷനായി നെഹ്‌റു നിയോഗിച്ചു. 1958ല്‍ കമീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍നിന്നാണ് 1968ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉള്ളുപൊളിച്ചു, ഉറക്കം കെടുത്തി.  അദ്ദേഹത്തിന്റെ അടിയന്തര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമംതന്നെ ഉണ്ടായി.
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു.പി.എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര കാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍കോട് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിരോധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായിപ്പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.
കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിവപ്പഷെട്ടി, സുജിത്, ഷാഹിന... എന്റെ ഉള്ളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും 'അമ്മേ' എന്നൊന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുള്ള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയാറാകുന്നവരെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇതെത്ര ദയനീയവും ഭീകരവുമാണ്!
മനുഷ്യത്വത്തെ പിടിച്ചുലക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരദ് പവാറിനും കെ.വി. തോമസിനും ബാധകമാകുന്നതേയില്ല. 'മായിയായ നമഃ' (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോ.  മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?
ഏപ്രില്‍ 25ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക?  ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്നു നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വകക്ഷി സംഘം ദല്‍ഹിക്കു പുറപ്പെടുകയാണ്, അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളായി കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേ മതിയാകൂ.
നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസ്സംഗത പാലിക്കുന്നത് അപകടകരമാണ്.
ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പല പേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉള്ളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പുശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവക്കിട്ടിരിക്കുന്ന പേര്.
 കാസര്‍കോട്ടും തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.എസ് ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ  ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്.
കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടംകൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുള്ള സമയം.

എന്‍ഡോ സള്‍ഫാന്‍


209678_210345625657402_100000458988305_733445_5348721_o.jpg
സായാഹ്ന വെയില്‍

ചീമേനി ടൗണില്‍ പെട്ടിക്കട നടത്തുന്ന കുഞ്ഞിക്കണ്ണേട്ടന്റെ ചായയും കഞ്ഞിയും കുടിക്കാത്തവരില്ല. പക്ഷേ, കുഞ്ഞിക്കണ്ണന്റെ ജീവന് വെച്ചുവിളമ്പുന്ന കഞ്ഞിപോലെ കണ്ണീരിന്റെ ഉപ്പാണ്.
നാലുമക്കളില്‍ അവിവാഹിതയായ മൂത്ത മകള്‍ മിനി 2010 മെയ് 5ന് സ്തനാര്‍ബുദം വന്ന് മരിച്ചു. മകള്‍ മരിച്ച വേദനയില്‍ കഴിയവേ, ഒരുമാസം മുന്‍പ് ഭാര്യയെയും മൂത്രാശയ കാന്‍സര്‍ കീഴ്‌പ്പെടുത്തി. വീടും പറമ്പും ഉള്ളതുമുഴുവനും വിറ്റ് ചികിത്സിച്ചു. സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടു മരണങ്ങള്‍ തളര്‍ത്തിയ കുഞ്ഞിക്കണ്ണന്‍ കച്ചവടം മതിയാക്കിയെങ്കിലും ചീമേനി ടൗണില്‍ ഒരു ഷെഡ്ഡുകെട്ടി വീണ്ടുമൊരു ജീവിതത്തിലേക്ക് പിച്ചവെക്കുകയാണ്. വീട്ടില്‍ ചെറിയ ഒരു ജോലിയുമായി അച്ഛനോടൊപ്പം മകന്‍ മനോജും ഒപ്പം വിദ്യാര്‍ഥിനിയായ മകള്‍ മഞ്ജുഷയും.
ചുട്ടുപൊള്ളുന്ന ഉച്ചവെയില്‍ പിന്നിട്ട് ചീമേനിയുടെ പാറപ്പരപ്പിലെത്തുന്ന സായാഹ്നം സ്വച്ഛവും സുന്ദരവുമാണ്. എന്നാല്‍ വേദനിപ്പിക്കുന്ന ഓര്‍മകളിലാണ് കുഞ്ഞിക്കണ്ണന് ജീവിത സായാഹ്നം.'
204728_210345672324064_100000458988305_733446_5531401_o.jpg

കനമുള്ള നോട്ടങ്ങള്‍

മുതലമട പഞ്ചായത്തിനടുത്തുള്ള കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലാവ് മേട്ടിലാണ് ശരണ്യയും (7) ജ്യേഷ്ഠന്‍ സഞ്ജുവും (14) താമസിക്കുന്നത്. വീട്ടിലെത്തുമ്പോള്‍ ശരണ്യയെ കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമ്മ രുഗ്മിണി. ഉടലിനേക്കാള്‍ വലിയ തലയുള്ള ശരണ്യക്ക്, ഇരിക്കാന്‍ വിഷമമാണ്. തലയുടെ ഭാരം ഉടലിന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് കൈപൊട്ടിയ ഒരു കസേരയുടെ മേലെ ശരണ്യ ഇരിക്കുകയല്ല, കിടക്കുകയാണ്.
നാലു കുട്ടികളില്‍ മൂന്നാമത്തവളാണ് ശരണ്യ. രുഗ്മിണിയുടെ ആദ്യകുട്ടി സഞ്ജുവിനുമുണ്ട് പ്രശ്‌നം. ബുദ്ധിവികാസമില്ല. മകന്റെ പേരിലുള്ള വേദന തിന്ന് കഴിയുമ്പോഴാണ് വീണ്ടും വേദന നല്‍കാന്‍ കുഞ്ഞുശരണ്യ വരുന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ലക്ഷദ്വീപിലാണ്. രോഗികളായ രണ്ടു കുട്ടികളെയും കൊണ്ട് ഉഴലുകയാണ് രുഗ്മിണി.'
200865_210345688990729_100000458988305_733447_4498862_o.jpg

ചെമ്മണാമ്പതി മാന്തോപ്പിനിടയിലൂടെ പോയാല്‍ ചുമട്ടുതൊഴിലാളിയായ മണിയുടെ വീട്ടിലെത്താം. ഈ വീട്ടിലാണ് ത്വക്‌രോഗിയായ ഒന്നര വയസ്സുള്ള ജയചന്ദ്രനുള്ളത്. മണി- സെല്‍മ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ജയചന്ദ്രന്‍. ആദ്യത്തെ കുട്ടി ഇതേപോലെ ത്വക്‌രോഗം ബാധിച്ച് മരിച്ചു. എത്രയോ തലമുറയായി ഈ മണ്ണില്‍ കഴിഞ്ഞു കൂടുന്നവരാണിവര്‍. അവരുടെ പരമ്പരയില്‍ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ മണിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
210533_210345732324058_100000458988305_733449_2121219_o.jpg

വേദന പകരുന്ന കണ്ണുകള്‍

പ്രകാശം പരത്തുന്ന കണ്ണുകളാണ് രഞ്ജിത (6) യുടേത്. സെറിബ്രല്‍ പാള്‍സിയാണ് അവളുടെ രോഗം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രതികരിക്കാനാകാത്ത അവളുടെ കണ്ണുകളില്‍ എല്ലാമുണ്ട്. ബുദ്ധിയുള്ള കുട്ടിയാണവള്‍. ദുരിതമേഖലകളിലൂടെയുള്ള ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഏറ്റവും വേദന പകര്‍ന്ന മുഖങ്ങളിലൊന്ന്.
മകളെ പ്രസവിച്ചശേഷം അമ്മ ശുഭലക്ഷ്മി തോട്ടംപണി നിര്‍ത്തി. ഏലത്തോട്ടത്തിലായിരുന്നു പണി. കുഞ്ഞുരഞ്ജിത വയറ്റില്‍ കിടക്കുമ്പോള്‍ എട്ടുമാസംവരെ കീടനാശിനികള്‍ക്കിടയിലായിരു
ന്നു. ഭര്‍ത്താവ് കുമാരവേലുവിന് കൂലിപ്പണിയാണ്. രണ്ടാമത്തെ മകളാണ് രഞ്ജിത. എപ്പോഴും അവളെ നോക്കാന്‍ ഒരാള്‍ വേണം. റോഡിനോടു ചേര്‍ന്ന വീടിന്റെ ഒരു മുറി കൊച്ചുപീടികയാക്കി. ഇത്രയും കാലമായിട്ട് സര്‍ക്കാരില്‍ നിന്ന് ഈയിടെ 600 രൂപ പെന്‍ഷന്‍ വകയില്‍ കിട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണ്ണില്‍ അവള്‍ വെറുമൊരു വികലാംഗയാണ്. ശുഭലക്ഷ്മിയുടെ സഹോദരന്‍ അഴകുദുരൈ തോട്ടം തൊഴിലാളിയാണ്. വിവാഹം കഴിഞ്ഞ് ഒരു ദശകം പിന്നിട്ടു. ഇതുവരെ കുഞ്ഞുങ്ങളില്ല.'

221255_210345762324055_100000458988305_733450_6738478_o.jpg
ഒറ്റമുറിയിലെ രാജകുമാരി
മരിയ എസ്റ്റേറ്റ് കോളനിയിലെഗോവിന്ദരാജിന്റെയും വിജയമ്മയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് രാജലക്ഷ്മി (15). തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നു വന്നവരാണിവര്‍. ഈ കട്ടിലിലാണ് രാജലക്ഷ്മിയുടെ ജീവിതം. ഈ വീടും അതിനകത്തെ മുറികളും മാത്രമാണ് അവളുടെ ലോകം.'